വേനൽക്കാലത്ത് തുറന്ന സ്ഥലങ്ങളിലെ ജോലികൾക്ക് മൂന്നു മാസത്തേക്ക് വിലക്ക്
text_fieldsമനാമ: ബഹ്റൈനിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വേനൽക്കാലത്ത് തുറന്ന സ്ഥലങ്ങളിലെ ജോലികൾക്ക് മൂന്നു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് വിലക്ക്. തൊഴിൽ മന്ത്രി യൂസിഫ് ഖലഫ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെയാണ് തുറന്ന സ്ഥലങ്ങളിലെ എല്ലാ ജോലികളും ഈ കാലയളവിൽ നിരോധിച്ചിരിക്കുന്നത്.
താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് ഈ നടപടി.കഴിഞ്ഞ വർഷം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്‌ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊഴിൽ നിയന്ത്രണം രണ്ട് മാസത്തിൽ നിന്ന് മൂന്ന് മാസമായി നീട്ടാൻ മന്ത്രിസഭഅംഗീകാരം നൽകിയിരുന്നു. അതുപ്രകാരം ഈ വർഷവും മൂന്ന് മാസമാണ് വിശ്രമകാലാവധി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.