മൂന്നു പള്ളികൾ അടച്ചു; നാലെണ്ണം തുറന്നു
text_fieldsമനാമ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മൂന്നു പള്ളികൾ താൽക്കാലികമായി അടച്ചതായി നീതിന്യായ, ഇസ്ലാമിക കാര്യ, ഒൗഖാഫ് മന്ത്രാലയം അറിയിച്ചു. വാക്സിൻ സ്വീകരിക്കാത്തവരെയും പള്ളി അധികാരികൾ അകത്ത് പ്രവേശിപ്പിച്ചതായും കോവിഡ് ബാധിച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നതായും പരിശോധനയിൽ കണ്ടെത്തി. ഇതേത്തുടർന്നാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ഒരാഴ്ചക്കകം അണുനശീകരണം, സമ്പർക്ക ശൃംഖല കണ്ടെത്തൽ തുടങ്ങിയ നടപടികൾ പൂർത്തിയാക്കും.
അതേസമയം, നേരത്തേ താൽക്കാലികമായി അടച്ച നാലു പള്ളികൾ തുറന്നുകൊടുക്കാനും തീരുമാനിച്ചു. അണുനശീകരണം ഉൾപ്പെടെ മുൻകരുതൽ നടപടികൾ സ്വീകരിച്ചശേഷമാണ് പള്ളികൾ തുറക്കുന്നത്. കോവിഡ് സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും, പ്രത്യേകിച്ച് പള്ളികളുടെ ചുമതലയുള്ളവർ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

