Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right51,000 ദീ​നാ​റി​ന്‍റെ...

51,000 ദീ​നാ​റി​ന്‍റെ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​ പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
51,000 ദീ​നാ​റി​ന്‍റെ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​ പേ​ർ പി​ടി​യി​ൽ
cancel

മ​നാ​മ: 51,000 ദീ​നാ​ർ വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​ പേ​ർ പി​ടി​യി​ലാ​യ​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ അ​റി​യി​ച്ചു. മൂ​ന്ന്​ കേ​സു​ക​ളി​ലാ​യി മൂ​ന്ന്​ കി​ലോ വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ​അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്ന്​ പ്ര​തി​ക​ളെ കു​റി​ച്ച്​ വി​വ​രം ല​ഭി​ക്കു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ​പ്ര​തി​ക​ളു​ടെ താ​മ​സ​സ്ഥ​ലം റെ​യ്​​ഡ്​ ചെ​യ്​​ത് പ​ണ​വും ക​ണ്ടെ​ടു​ത്തു.

മ​യ​ക്കു​മ​രു​ന്നി​ന്‍റെ വി​പ​ത്തി​ൽ​നി​ന്നും സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്​ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ 996 എ​ന്ന ഹോ​ട്ട്​​ലൈ​നി​ൽ വി​ളി​ച്ച്​ വി​വ​രം ന​ൽ​കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaCrime NewsBahrain
News Summary - Three arrested with drugs worth 51,000 dinars
Next Story