Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനിൽ...

ബഹ്റൈനിൽ മയക്കുമരുന്നുമായി മൂന്ന് പേർ അറസ്റ്റിൽ

text_fields
bookmark_border
ബഹ്റൈനിൽ മയക്കുമരുന്നുമായി മൂന്ന് പേർ അറസ്റ്റിൽ
cancel
camera_alt

മയക്കുമരുന്നുമായി അറിസ്റ്റിലായ പ്രതികൾ

മനാമ: മയക്കുമരുന്നും നിരോധിത സൈക്കോട്രാപിക് വസ്തുക്കളും കൈവശം വെച്ചതിന് ബഹ്റൈനിൽ മൂന്ന് പേർ അറസ്റ്റിൽ. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി നർക്കോട്ടിക്സ് ഡയറക്ടറേറ്റ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. പിടിച്ചെടുത്ത വസ്തുക്കൾ സുരക്ഷിതമായി കണ്ടുകെട്ടുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി ഡയറക്ടറേറ്റ് അറിയിച്ചു. തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യവും അധികൃതർ ഓർമ്മിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് 996 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരം നൽകുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainArrested with drugsGulf Madhyam
News Summary - Three arrested with drugs in Bahrain
Next Story