ബഹ്റൈനിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന വസ്ത്രങ്ങൾ വിറ്റ മൂന്ന് പേർ പിടിയിൽ
text_fieldsമനാമ: ഭീകരവാദികളെ പ്രകീർത്തിക്കുന്ന ചിത്രങ്ങളും വിദ്വേഷകരമായ മുദ്രാവാക്യങ്ങളും പതിച്ച വസ്ത്രങ്ങൾ വിറ്റ മൂന്ന് പേരെ നോർത്തേൺ ഗവർണറേറ്റ് പൊലിസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിൽപ്പന നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിൽപന നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊലിസ് ഉടനടി അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളെ തിരിച്ചറിയാനും ഇവരെ പിടികൂടാനും പൊലിസിന് സാധിച്ചു. വസ്ത്രങ്ങളിൽ ഇത്തരം ചിത്രങ്ങളും മുദ്രാവാക്യങ്ങളും പതിക്കാൻ ഉപയോഗിച്ച പ്രിന്റിംഗ് മെഷീനും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. കേസിൽ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും നോർത്തേൺ ഗവർണറേറ്റ് പൊലിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

