Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊഴിൽ നിയമലംഘനം 24...

തൊഴിൽ നിയമലംഘനം 24 സ്​ഥാപന ഉടമകൾക്ക്​ ജയിൽ ശിക്ഷ

text_fields
bookmark_border
തൊഴിൽ നിയമലംഘനം 24 സ്​ഥാപന ഉടമകൾക്ക്​ ജയിൽ ശിക്ഷ
cancel

മനാമ: തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന്​ 24 സ്​ഥാപന ഉടമകൾക്ക്​ ജയിൽ ശിക്ഷ. ഇതിൽ ഒരു വനിതയും ഉൾപ്പെടും. ലോവർ ക്രിമിനൽ കോടതിയാണ്​ ഇവർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്​. ആറുമാസം മുതൽ ഒരു വർഷം വരെയാണ്​ ശിക്ഷ കാലാവധി. വൻ പിഴയും വിധിച്ചിട്ടുണ്ട്​. ചിലർക്ക്​ 1,000 ദിനാർ പിഴയിട്ടപ്പോൾ മറ്റു ചിലർക്ക്​ 91,000 ദിനാർ വരെ പിഴ അടക്കേണ്ടി വരും. ആവശ്യമില്ലാതിരുന്നിട്ടും നിരവധി പ്രവാസി തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റ്​ ഇവർ സൂക്ഷിച്ചതായി വ്യക്തമായി. ഇവരുടെ കൊമേഴ്യൽ രജിസ്​ട്രേഷൻ (സി.ആർ) ലേബർ മാർക്കറ്റ്​ റെഗുലേറ്ററി അതോറിറ്റി പരിശോധിച്ച ശേഷം പരാതി നൽകിയിരുന്നു. അതിനിടെ, കരിഞ്ചന്തയിൽ വിസ വിൽപന നടത്തുന്ന സംഘത്തെ അധികൃതർ പിടികൂടി. 14പേരാണ്​ പിടിയിലായത്​.


ഇവരിൽ സ്വദേശികളും ഏഷ്യൻ വംശജരുമാണുള്ളത്​. വിസ വിൽപനക്ക്​ മാത്രമായി സ്​ഥാപനങ്ങൾ തുടങ്ങുന്നവരാണ്​ ഇവർ എന്ന്​ കരുതുന്നു. സ്​ഥാപനങ്ങൾ രജിസ്​റ്റർ ചെയ്​ത്​ വിസ വൻ വിലക്ക്​ വിൽക്കുകയാണ്​ ഇവരുടെ രീതിയെന്ന്​ ആൻറി കറപ്​ഷൻ ആൻറ്​ ഇക്കണോമിക്​ ആൻറ്​ ഇല​ക്​ട്രോണിക്​ സെക്യൂരിറ്റി ഡയറക്​ടറേറ്റ്​ അറിയിച്ചു. 1,500 ദിനാർ വരെയാണ്​ പ്രവാസികൾ ഒാരോ വിസക്കും നൽകിയിരുന്നത്​. ഇത്തരം ചതിയിൽ നിന്ന്​ മോചനം നേടാനായി കഴിഞ്ഞ വർഷം ജൂലൈയിൽ എൽ.എം.ആർ.എ ​‘െഫ്ലക്​സി വർക്​ പെർമിറ്റ്​’ കൊണ്ടുവന്നിട്ടും പലരും തട്ടിപ്പിന്​ ഇരയാകുന്നുണ്ട്​.
നിലവിൽ 13,000 പ്രവാസികൾ ഇൗ പദ്ധതി പ്രകാരം രജിസ്​റ്റർ ചെയ്​ത്​ ബഹ്​റൈനിലെ നിയമാനുസൃത താമസക്കാരായി മാറിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thozhil niyamalankanamBahrain News
News Summary - thozhil niyamalankanam-bahrain-bahrain news
Next Story