ആസൂത്രണങ്ങൾ ആത്മവിശ്വാസം വർധിപ്പിക്കും –ഡോ. അസീസ് മിത്തടി
text_fieldsസിജി ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ക്രിയേറ്റിവ് ലീഡർഷിപ് പരിപാടിയിൽ ഡോ. അസീസ് മിത്തടി സംസാരിക്കുന്നു
മനാമ: ശ്രദ്ധയും ആസൂത്രണവും നിയന്ത്രണങ്ങളും ജീവിതത്തിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കുമെന്ന് പ്രമുഖ മനഃശാസ്ത്രവിദഗ്ധനും മോട്ടിവേഷനൽ സ്പീക്കറുമായ ഡോ. അസീസ് മിത്തടി പറഞ്ഞു.സിജി ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ക്രിയേറ്റിവ് ലീഡർഷിപ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സിജി ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജി.സി.സി രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്തു. ജമാൽ നദ്വി, സിയാദ് ഏഴംകുളം, റസാഖ് മൂഴിക്കൽ എന്നിവർ സംസാരിച്ചു. ഷാനവാസ് സൂപ്പി, നൗഷാദ് അമാനത്, നിസാർ കൊല്ലം, ഷാനവാസ് പുത്തൻവീട്ടിൽ, ദൻജീബ്, നൗഷാദ് അടൂർ, ഖാലിദ്, അലി സൈനുദ്ദീൻ, ഷംജിത്, യൂനുസ് രാജ്, ജോൺ ചാണ്ടി, ഗിരീഷ്, സിബിൻ സലിം എന്നിവർ പങ്കെടുത്തു
. സിജി പ്രോഗ്രാം കോഒാഡിനേറ്റർ നിയാസ് അലി പരിപാടി നിയന്ത്രിച്ചു. സിജി ബഹ്റൈൻ ചാപ്റ്റർ ചീഫ് കോഒാഡിനേറ്റർ മൻസൂർ സ്വാഗതവും വൈസ് ചെയർമാൻ യൂസുഫ് അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

