Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിമാനത്തിൽ കയറാതെ ഉലകം...

വിമാനത്തിൽ കയറാതെ ഉലകം ചുറ്റുന്ന ‘തോർ’ബഹ്​റൈനിൽ

text_fields
bookmark_border
വിമാനത്തിൽ കയറാതെ ഉലകം ചുറ്റുന്ന  ‘തോർ’ബഹ്​റൈനിൽ
cancel

മനാമ: തോർ ലോകം ചുറ്റുന്ന തിരക്കിലാണ്​. എന്നാൽ അതിനായി വിമാനം കയറാൻ പറഞ്ഞാൽ  അദ്ദേഹം പിന്തിരിയും. യാത്രയെ അറിയാൻ കരയും കടലും വഴിയുള്ള മാർഗമാണ്​ നല്ലതെന്നാണ്​ തോറി​​​െൻറ പക്ഷം. മാനവികതയുടെയും സാഹോദര്യത്തി​​​െൻറയും സന്ദേശം ലോകത്തി​​​െൻറ മുന്നിൽ പ്രചരിപ്പിക്കുക എന്ന കഠിന പരിശ്രമത്തിലാണ്​ ഡെൻമാർക്കി​​​െൻറ ‘ഗുഡ്​വിൽ അംബാസഡറായ’ തോർബ്​ജോറ്​ൻ സി  പെഡർസെൻ എന്ന തോർ. ലോകത്തെ റെഡ്​ ക്രസൻറ്​ യൂനിറ്റുകൾ നിലവിലുള്ള 190 രാജ്യങ്ങളിൽ വിമാനയാത്ര ഒഴിവാക്കി കടൽ, കര മാർഗം സഞ്ചരിക്കുക എന്ന യത്​നമാണ്​ തോർ ഏറ്റെടുത്തിരിക്കുന്നത്​. ആ ലക്ഷ്യത്തി​​​െൻറ ഭാഗമായി തോർ കഴിഞ്ഞ ദിവസം ബഹ്​റൈനിലുമെത്തി.

തോർ പെഡർസെൻ  സന്ദർശിക്കുന്ന 154 ാം രാജ്യമാണ്​ ബഹ്​റൈൻ. ഏതാണ്ട് അഞ്ചു വർഷം മുൻപ് ജർമ്മനിയിൽ നിന്നാണ്​ അദ്ദേഹം യാത്രക്ക്​ തുടക്കം ക​ുറിക്കുന്നത്​. 2020 ഫെബ്രുവരിയോടെ ത​​​െൻറ ലക്ഷ്യം പൂർത്തിയാക്കുക എന്നതാണ്​ അദ്ദേഹം ആഗ്രഹിക്കുന്നത്​. ഇതുവരെ പൊതു ഗതാഗത മാർഗങ്ങളിലൂടെ, വിമാനത്തിൽ അല്ലാ​െത 220,000 കിലോമീറ്ററാണ്​ അദ്ദേഹം പിന്നിട്ടത്​. സമാധാനത്തി​​​െൻറ പതാകയുമായി എത്തുന്ന ഇൗ റെഡ്​ ക്രോസ്​ സന്ദേശവാഹകനെ ഇരുംകൈ നീട്ടിയാണ്​ ഇതുവരെ ലോകരാജ്യങ്ങൾ സ്വീകരിച്ചതും. യാത്രാപഥങ്ങളിലെ അനുഭവ പരിഞ്​ജാനങ്ങളും ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനുള്ള സമാധാനത്തി​​​െൻറ പരിഹാര മാർഗങ്ങളെ കുറിച്ച്​ വാചാലനായുമാണ്​ തോർ ബഹ്​റൈനിലെ ത​​​െൻറ ദൗത്യവേദികളിലും എത്തിയത്​.   ബഹ്​റൈൻ റെഡ്​ ക്രസൻറ്​ സൊസൈറ്റി (ബി.ആർ.സി.എസ്​) ആസ്ഥാനം ഡെൻമാർക്​ റെഡ് ക്രോസ്​ അംബാസഡർ തോർ പെഡർസെൻ സന്ദർശിച്ചു. 


തനിക്ക്​ ഏറെ ഇഷ്​ടപ്പെട്ട പവിഴ ദ്വീപിൽ എത്താനായതിലുള്ള ആനന്ദം പ്രകടിപ്പിച്ച അദ്ദേഹം വിവിധ രാജ്യങ്ങളുടെ മാനവിക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ബഹ്​റൈൻ നൽകുന്ന മികച്ച പിന്തുണക്ക്​  തോർ പെഡർസെൻ ബി.ആർ.സി.എസിനെയും ബഹ്​റൈൻ ഭരണാധികാരികളെയും അഭിനന്ദിച്ചു. അതിനൊപ്പം അദ്ദേഹം റെഡ്​ക്രോസ്​ സൊസൈറ്റിയുടെ ആഗോള, പ്ര​േദശിക  ചരിത്രവും പ്രവർത്തനങ്ങളും വിവരിച്ചു. അതിനൊപ്പം രാജ്യാന്തര അനുഭവങ്ങളിൽ നിന്നുണ്ടായ ആവേശകരമായ അനുഭവങ്ങളും അദ്ദേഹം വിവരിച്ചു.  മനുഷ്യത്വത്തലൂന്നിയുള്ള സഹവർത്തിത്വത്തി​​​െൻറയും ആശയവിനിമയത്തി​​​െൻറയും  യാത്രയിൽ  ലോകമൊട്ടുക്കുള്ള സംസ്​കാരം, ഭാഷ, രാഷ്ട്രീയം എന്നിവയുടെ പ്രതിബന്ധങ്ങൾ തടസമായി തോന്നിയില്ലെന്നും കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടികാഴ്​ചയിൽ സംസാരിച്ച ബി.ആർ.സി.എസ്​  ജനറൽ സെക്രട്ടറി ഫവ്​സി അമിൻ,  തോർ പെഡർസെ​​​െൻറ ആഗമനത്തെയും ഉദ്ദേശ്യ ലക്ഷ്യങ്ങളെയും സ്വാഗതം ചെയ്​തു. ഇൻറർനാഷണൽ റെഡ് ക്രോസി​​​െൻറ പ്രവർത്തനങ്ങളിലേക്ക്​ ലോകമൊട്ടുക്കുള്ള കണ്ണികളെ കൂടുതൽ ശക്തമാക്കി കൂട്ടിയിണക്കാനും മാനുഷിക നയങ്ങളെ ഉയർത്തിപ്പിടിക്കാനുമുള്ള  അദ്ദേഹത്തി​​​െൻറ പരിശ്രമങ്ങൾ മഹത്തരമാണെന്നും ചൂണ്ടിക്കാട്ടി. തെക്ക്​ വടക്ക്​ അമേരിക്ക, ഏഷ്യ,  ആഫ്രിക്ക തുടങ്ങിയ മേഖലകളാണ്​ തോർ പെഡർസെൻ പിന്നിട്ടത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thor bahrainBahrain News
News Summary - thor bahrain-bahrain-bahrain news
Next Story