കേരള സർക്കാർ സമ്പൂർണ പരാജയം –തിരുവഞ്ചൂർ രാധാകൃഷ്ണൻ
text_fieldsമനാമ: സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന് തരമായി തയാറാകണമെന്നും എല്ലാ മേഖലകളിലും കേരള ഗവൺമെൻറ് സമ്പൂർണ പരാജയമാണെന്ന ും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ആഭിമുഖ്യത്തിൽ കലവറ റസ്റ്റാറൻറ് പാർട്ടി ഹാളിൽ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ ്ദഹം. നമ്മുടെ സംസ്ഥാനത്ത് ശബ്ദഘോഷങ്ങൾ മാത്രമാണ് നടക്കുന്നതെന്നും ഇതുകൊണ്ട് നാടിന് ഒരു പ്രയോജനവും ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. 19 മാസമാണ് ഈ ഗവൺമെൻറിന് ഇനിയുള്ള കാലാവധി. അതേസമയം, കേരളത്തിെൻറ സാമ്പത്തികസ്ഥിതി വളരെ മോശം അവസ്ഥയിലാണ്.
എന്നാൽ, ധൂർത്ത് അവസാനിപ്പിക്കാൻ ഒരു കാര്യവും ചെയ്യുന്നില്ല. സംസ്ഥാനത്തെ തകർത്തുകളഞ്ഞ പ്രളയം ഉണ്ടായിട്ട്, പ്രവാസി സംഘടനകൾ അടക്കം ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തതിൽ രണ്ടായിരം കോടി രൂപ നാളിതുവരെ ചെലവഴിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഗ്ലോബൽ സെക്രട്ടറി കെ.സി ഫിലിപ്പ്, ഗ്ലോബൽ സെക്രട്ടറിയും, കല്ലട മണ്ഡലം പ്രസിഡൻറുമായ ചന്ദ്രൻ കല്ലട, ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം എന്നിവർ സംസാരിച്ചു.
ദേശീയ നേതാക്കളായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, യൂത്ത് വിങ് പ്രസിഡൻറ് ഇബ്രാഹിം അദ്ഹം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
