ട്രേഡ് ക്വസ്റ്റ് 2022 -അൽനൂർ സ്കൂളിന് മൂന്നാം സ്ഥാനം
text_fieldsഅൽനൂർ ഇന്റർനാഷനൽ സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് വിദ്യാഭ്യാസ മന്ത്രി മജീദ് ബിൻ അലി അൽ നൈമിയിൽനിന്ന്
സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
മനാമ: ബഹ്റൈൻ ബോയ്സ് സംഘടിപ്പിച്ച ഇൻവെസ്റ്റ്മെന്റ് ട്രേഡിങ് മത്സരമായ 'ട്രേഡ് ക്വസ്റ്റ് -2022'ൽ അൽനൂർ ഇന്റർനാഷനൽ സ്കൂളിന് മൂന്നാം സ്ഥാനം. പ്രാദേശിക, അന്തർദേശീയ ധനകാര്യ വിപണികളെക്കുറിച്ച് വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിനാണ് മത്സരം സംഘടിപ്പിച്ചത്.
പതിനൊന്ന് സ്വകാര്യ സ്കൂളുകൾ പങ്കെടുത്ത മത്സരത്തിന്റെ രണ്ട് ഉപവിഭാഗങ്ങളിൽ അൽ നൂർ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. ബഹ്റൈൻ നാഷനൽ ഹോൾഡിങ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ അബ്ദുൽ റവാൻബക്ഷ്, സ്കൂൾ ട്രേഡ് ക്വസ്റ്റ് അഡ്വൈസർ ദീപക് റാവു, ടീം ലീഡർ സറീന കെലാഷ് എന്നിവരാണ് അൽ നൂർ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ട്രേഡിങ് സമയം കഴിഞ്ഞപ്പോൾ 10 ശതമാനം കാഷ് ബാക്കിവെക്കാനും ടീമിന് കഴിഞ്ഞു.
യാസിത് ചമോദ്യ, നാസർ മുഹമ്മദ് അലി നാസർ, ഷഹീർ അമീർ, മുഹമ്മദ് താഹ കരീം, സലാ സമി യുക്സൽ, മിഷാൽ ബാസെം അലി ഇബ്രാഹിം, മിർസ ഇബ്രാഹിം ബേഗ് എന്നിവരായിരുന്നു ടീമിലെ മറ്റംഗങ്ങൾ. സി.ബി.ബി ഗവർണർ റഷീദ് മുഹമ്മദ് അൽ മറാജ് ടീമിന് 2000 ദീനാർ പാരിതോഷികവും സർട്ടിഫിക്കറ്റും സമ്മാനിച്ചു. സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ് വിദ്യാഭ്യാസ മന്ത്രി മജീദ് ബിൻ അലി അൽ നൈമിയിൽനിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ സ്കൂൾ ചെയർമാൻ അലി ഹസൻ അഭിനന്ദിച്ചു. പ്രിൻസിപ്പൽ അമീൻ മുഹമ്മദ് ഹുലൈവയും വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

