തിലകൻ ആത്മഹത്യ ചെയ്യില്ലെന്ന് മക്കൾ; സംശയം ദുരീകരിക്കണമെന്ന് സ്ഥാപന ഉടമ
text_fieldsമനാമ: ബഹ്‌റൈനിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രശസ്ത ഫുട്ബോൾ പരിശീലകനായ ഒ.കെ തിലകൻ എന്ന ടൈറ്റാനിയം തിലക(60)െൻറ മരണ കാരണം അന്വേഷിക്കണമെന്ന് മക്കൾ ആവശ്യപ്പെട്ടു. അതേസമയം തിലകെൻറ മരണത്തിൽ കുടുംബത്തിന് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ അതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഇന്ത്യൻ എംബസി അധികൃതരോട് തിലകൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിെൻറ ഉടമ അഡ്വ.ലിബീഷ് ഭരതൻ ആവശ്യപ്പെട്ടു.
ഇന്നലെ സാമൂഹിക പ്രവർത്തകരായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി എന്നിവർക്കൊപ്പം ഇന്ത്യൻ എംബസിയിലെത്തിയാണ് അഡ്വ. ലതീഷ് ഭരതൻ ഇൗ ആവശ്യം ഉന്നയിച്ചത്. തിലകന് ശമ്പളം നൽകിയതുമായി ബന്ധപ്പെട്ട രേഖകളും എംബസിയിലെ ഫസ്റ്റ് സെക്രട്ടറി പി.കെ ചൗധരിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം പിതാവിെൻറ മരണം ആത്മഹത്യയാണെന്ന് തങ്ങൾ കരുതുന്നില്ലെന്ന് തിലകെൻറ മകൾ പറഞ്ഞതായി ബഹ്റൈനിലെ പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
പിതാവിെൻറ മരണത്തിൽ അന്വേഷണം ആവശ്യപ്പെടുന്നതായുള്ള മകെൻറ വോയിസ് ക്ലിപും വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. തിലകെൻറ വേർപാടിൽ വേദന മാറാത്ത അവസ്ഥയിലാണിപ്പോഴും അദ്ദേഹത്തിെൻറ സുഹൃത്തുക്കൾ. മലയാളികൾക്കിടയിൽ സുപരിചിതനായ തിലകെൻറ മരണം ഞെട്ടലോടെയാണ് പലരും ശ്രവിച്ചത്. കഴിഞ്ഞ ഫെബ്രുവരി നാലുമുതൽ കാണാനില്ലാതിരുന്ന അദ്ദേഹത്തിെൻറ മൃതദേഹം ഖലീഫ ബിൻ സൽമാൻ തുറമുഖത്തിന് അടുത്തുള്ള ഹിദ്ദ് പാലത്തിനടിയിൽ നിന്നാണ് കഴിഞ്ഞ ിദവസം കണ്ടെത്തിയത്. ഇന്ത്യൻ ടാലൻറ് അക്കാദമിയിലെ ഫുട്ബോൾ പരിശീലകനായിരുന്നു കണ്ണൂർ പയ്യാമ്പലം സ്വദേശിയായ ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
