Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിലക്കയറ്റം തടയാൻ കർശന...

വിലക്കയറ്റം തടയാൻ കർശന നിരീക്ഷണമുണ്ടാകും- മന്ത്രി

text_fields
bookmark_border
വിലക്കയറ്റം തടയാൻ കർശന നിരീക്ഷണമുണ്ടാകും- മന്ത്രി
cancel
camera_alt

മന്ത്രി അബ്​ദുല്ല ആദിൽ ഫഖ്​റു മനാമ സെൻട്രൽ മാർക്കറ്റിൽ സന്ദർശനം നടത്തുന്നു 

മനാമ: രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിതരണ ശൃംഖലയുടെ സുഗമമായ പ്രവർത്തനം വിലയിരുത്തുന്നതിനുമായി വാണിജ്യ, വ്യവസായ മന്ത്രി അബ്​ദുല്ല ആദിൽ ഫഖ്​റു മനാമ സെൻട്രൽ മാർക്കറ്റിൽ സന്ദർശനം നടത്തി. ഇറാന്‍റെ ആക്രമണങ്ങളെത്തുടർന്നുള്ള പശ്ചാത്തലത്തിൽ രാജ്യത്തെ വിപണികൾ നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് മന്ത്രി നേരിട്ടെത്തിയത്. പൗരന്മാർക്കും താമസക്കാർക്കും ആവശ്യമായ ഉപഭോക്തൃ ഉൽപ്പന്നങ്ങൾ വിപണിയിൽ യഥേഷ്ടം ലഭ്യമാണെന്ന് മന്ത്രി ഉറപ്പുവരുത്തി. അവശ്യസാധനങ്ങളുടെ കരുതൽ ശേഖരം മികച്ചതാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ വിപണി സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യം മുതലെടുത്ത് വില വർധിപ്പിക്കാനോ സാധനങ്ങൾ പൂഴ്ത്തിവെക്കാനോ ഉള്ള ശ്രമങ്ങൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വിപണിയിലെ വില നിലവാരവും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കും.

മാർക്കറ്റിലെ വ്യാപാരികളുമായും കച്ചവടക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി. പ്രതിസന്ധി ഘട്ടത്തിൽ അനാവശ്യ വിലക്കയറ്റം ഒഴിവാക്കി ഉത്തരവാദിത്തത്തോടെ പെരുമാറുന്ന വ്യാപാരികളെ അദ്ദേഹം പ്രശംസിച്ചു.

രാജ്യത്തേക്കുള്ള ചരക്ക് നീക്കം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും സേവനങ്ങൾ ഉയർന്ന ഗുണനിലവാരത്തോടെ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് മന്ത്രാലയം കാഴ്ചവെക്കുന്നത്. പൊതുജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വിപണിയിൽ സുലഭമാണെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രി ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministersprice hikeBahrain News
News Summary - There will be strict monitoring to prevent price hikes - Minister
Next Story