Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഗോള വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര സഹകരണം വേണം -ധനകാര്യമന്ത്രി ശൈഖ് സൽമാൻ

text_fields
bookmark_border
ലോകബാങ്കിന്റെ 114-ാമത് ഡെവലപ്‌മെന്റ് കമ്മിറ്റി പ്ലീനറി യോഗത്തിൽ പങ്കെടുത്ത് മന്ത്രി
ആഗോള വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര സഹകരണം വേണം -ധനകാര്യമന്ത്രി ശൈഖ് സൽമാൻ
cancel

മനാമ: ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികളെയും വ്യാപാര വെല്ലുവിളികളെയും മറികടക്കാൻ അന്താരാഷ്ട്ര സഹകരണവും ശക്തമായ സാമ്പത്തിക പ്രതിരോധശേഷിയും അനിവാര്യമാണെന്ന് ബഹ്‌റൈൻ ധനകാര്യകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പ്രസ്താവിച്ചു.

തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ലോകബാങ്ക്-ഐ.എം.എഫ് വാർഷിക യോഗത്തോടനുബന്ധിച്ച് ചേർന്ന ലോകബാങ്കിന്റെ 114-ാമത് ഡെവലപ്‌മെന്റ് കമ്മിറ്റി പ്ലീനറി യോഗത്തിൽ അറബ് ഗ്രൂപ്പിനെയും മാലദ്വീപിനെയും പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക വൈവിധ്യവൽക്കരണം, സുദൃഢമായ പൊതുധനകാര്യം, സുരക്ഷിതമായ ഊർജ്ജ-വിതരണ ശൃംഖലകൾ, കരുത്തുറ്റ സാമ്പത്തിക നിയന്ത്രണങ്ങൾ, പൗരന്മാരിലുള്ള നിക്ഷേപം എന്നിവയാണ് ദേശീയ സാമ്പത്തിക വ്യവസ്ഥ പടുത്തുയർത്തുന്നതിനുള്ള പ്രധാന ഘടകങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ യൂറോപ്പിലും പശ്ചിമേഷ്യയിലും നടന്നു കൊണ്ടിരിക്കുന്ന സംഘർഷങ്ങൾ ആഗോള വ്യാപാര പാതകളെ തടസ്സപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച്, ഹുർമുസ് കടലിടുക്കിലും ബാബ് അൽ മന്ദബിലുമുണ്ടായ അരക്ഷിതാവസ്ഥ ആഗോള ഗതാഗതച്ചെലവ് കൂട്ടാനും ചരക്ക് നീക്കത്തിലെ കാലതാമസത്തിനും ലോക സാമ്പത്തിക വളർച്ചയുടെ വേഗത കുറയ്ക്കാനും കാരണമായിട്ടുണ്ട്. എങ്കിലും, അന്താരാഷ്ട്ര കൂട്ടായ്മയിലൂടെ സ്ഥിരതയും സാമ്പത്തിക വീണ്ടെടുപ്പും കൈവരിക്കാൻ രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമ്മിത ബുദ്ധി മേഖലയിൽ വൻ മാറ്റങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് രാജ്യങ്ങൾക്ക് വെല്ലുവിളിയാണ്. എ.ഐ സാങ്കേതികവിദ്യ സ്വീകരിക്കാൻ മാത്രമല്ല, അത് വികസിപ്പിക്കുന്നതിനും ആഗോളതലത്തിൽ മത്സരിക്കുന്നതിനും രാജ്യങ്ങളെ ലോകബാങ്ക് സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ലോകബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്നും, കൂടുതൽ ശക്തമായ ആഗോള വികസന നയം രൂപീകരിക്കാൻ എല്ലാ രാജ്യങ്ങളും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും ശൈഖ് സൽമാൻ ആഹ്വാനം ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - there should be International Cooperation to prevent Global Challenges said by Finance Minister Sheikh Salman
Next Story