Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതാങ്കൾക്കും ഇടമുണ്ട്';...

താങ്കൾക്കും ഇടമുണ്ട്'; ക്യാമ്പയിന്റെ ഭാഗമായി ഇഫ്താർ സംഗമം ഒരുക്കി

text_fields
bookmark_border
താങ്കൾക്കും ഇടമുണ്ട്; ക്യാമ്പയിന്റെ ഭാഗമായി ഇഫ്താർ സംഗമം ഒരുക്കി
cancel
camera_alt

ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഇഫ്താറിൽ നിന്ന്

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വെസ്റ്റ് റിഫ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'താങ്കൾക്കും ഇടമുണ്ട് ' ക്യാമ്പയിൻ്റെ ഭാഗമായി പ്രവർത്തകർക്കും സഹകാരികൾക്കുമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദിശ സെന്ററിൽ നടന്ന പരിപാടിയിൽ ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ്റെ പ്രവർത്തന പദ്ധതികൾ, ലക്ഷ്യം, സാമൂഹിക മേഖലകളിലെ ഇടപെടൽ എന്നിവയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

അസോസിയേഷൻ്റെ പ്രവർത്തനങ്ങളിൽ സഹകരണമുണ്ടാകുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ വ്യക്തമാക്കി. ബുഷ്റ റഹീം, ഡോ. ഷഹ്‌നാബി റിയാസ്, ഷഹന റിയാസ്, നസീല ഷഫീഖ്, റമീന മുനീർ, റുഖിയ ബഷീർ, ജൂബിന നസീർ, ലുലു ഹഖ്, യൂണിറ്റ് സെക്രട്ടറി റിയാസ്, ഉബൈസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - 'There is a place for you too'; Iftar gathering organized as part of the campaign
Next Story