Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിമിനൽ കേസുകളിൽ 41 ശതമാനം കുറവ്
text_fieldsbookmark_border
മനാമ: രാജ്യത്ത് ക്രമിനൽ കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി അറ്റോർണി ജനറൽ ഡോ. അലി അൽ ബുവൈനൈൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മോഷണം മുതൽ തീവ്രവാദം വരെയുള്ള ക്രിമിനൽ കേസുകളിൽ 41 ശതമാനത്തിന്റെ കുറവുണ്ട്. പബ്ലിക് പ്രോസിക്യൂഷനിലെ ക്രിമിനൽ കേസുകൾ 2020ൽ 65,969 ആയിരുന്നത് കഴിഞ്ഞ വർഷം 45,757 ആയി. ബഹ്റൈൻ കൂടുതൽ സുരക്ഷിതമായ ഇടമാണെന്ന് തെളിയിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
ഡിപ്ലോമാറ്റിക് ഏരിയയിലെ പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്ത് അഡ്വക്കേറ്റ് ജനറൽ ഒസാമ അൽ ഔഫി, അറ്റോർണി ജനറൽ അസി. വെയ്ൽ ബുല്ലെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വാർത്തസമ്മേളനം.
Next Story

