തെക്കോലത്ത് യൂസഫ് മൗലവിക്ക് യാത്രയപ്പ് നൽകി
text_fieldsപ്രവാസ ജീവിതം മതിയാക്കുന്ന കടിയങ്ങാട് മഹല്ല് ജി.സി.സി ബഹ്റൈൻ കമ്മറ്റി പ്രസിഡന്റ്
തെക്കോലത്ത് യൂസഫ് മൗലവിക്ക് നൽകിയ യാത്രയപ്പ്
മനാമ: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കടിയങ്ങാട് മഹല്ല് ജി.സി.സി ബഹ്റൈൻ കമ്മറ്റി പ്രസിഡന്റ് തെക്കോലത്ത് യൂസഫ് മൗലവിക്ക് യാത്രയപ്പ് നൽകി. യോഗത്തിൽ നരിക്കില കണ്ടി അബ്ദുല്ല അധ്യക്ഷത വഹിച്ചു.
വളപ്പിൽ ഹമീദ് ഉദ്ഘാനം ചെയ്തു. സ്നോഹോപഹാരമായി കമ്മറ്റി ഭാരവാഹികൾ മൊമേന്റാ സമ്മാനിച്ചു. യോഗത്തിൽ യൂസഫ് മൗലവി പ്രാർഥനയും മറുപടി പ്രസംഗവും നടത്തി. റഷീദ് കുരിക്കൾ കണ്ടി, അലി കരിങ്കണ്ണി, നൗഷാദ് കണ്ടിയിൽ, സി.എം ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ റസാക്ക് വാല്യക്കോട് സ്വാഗതവും കുഞ്ഞമ്മദ് പുതുശേരി നന്ദിയും പറഞ്ഞു.

