തങ്ങളോർമയുടെ പതിനാറാണ്ട്; ശിഹാബ് തങ്ങൾ അനുസ്മരണം നാളെ
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ ശിഹാബ് തങ്ങൾ അനുസ്മരണം നാളെ രാത്രി എട്ടിന് തങ്ങളോർമയുടെ പതിനാറാണ്ട് എന്ന ശീർഷകത്തിൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കും. പതിനാറു വർഷം മുമ്പ് നമ്മെ വീട്ടുപിരിഞ്ഞ ശിഹാബ് തങ്ങളെ കുറിച്ച് മത-സാമൂഹിക-സാംസ്കാരിക വേദികളിലെ പ്രമുഖ നേതാക്കളായ സയ്യിദ് ഫാഖ്റുദ്ദീൻ തങ്ങൾ ( സമസ്ത ബഹ്റൈൻ പ്രസിഡന്റ് ), പി.വി. രാധാകൃഷ്ണപിള്ള (ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് ), അഡ്വ. ബിനു മണ്ണിൽ (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ), രാജു കല്ലും പുറം (ഒ.ഐ.സി.സി), പ്രദീപ് പുറവങ്കര (മാധ്യമ പ്രവർത്തകൻ), ഷിബിൻ തോമസ് ഐ.വൈ.സി. സി, എസ്.വി. ബഷീർ കൂടാതെ മത-സാമൂഹിക-സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഒരുകാലഘട്ടത്തെ തന്നെ അവിസ്മരണീയമാക്കിയ മഹാനായ ശിഹാബ് തങ്ങളെന്ന മഹാമാനുഷികതയുടെ അടയാളപ്പെടുത്തലുകളും അനുഭവങ്ങളും ഓര്‍മകളും പങ്കുവെക്കുന്ന സംഗമത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് കെ.എം.സി.സി ബഹ്റൈൻ ഭാരവാഹികൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

