14,000 ദീനാർ വിലയുള്ള വാച്ച് മോഷ്ടിച്ച വിദേശി പൗരൻ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
മനാമ: 14,000 ദീനാർ വിലയുള്ള വാച്ച് മോഷ്ടിച്ച വിദേശി പൗരനെ അറസ്റ്റ് ചെയ്ത് ക്യാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് സെക്യൂരിറ്റിയുമായി സഹകരിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഒരു ഹെൽത്ത് ക്ലബിലെ ലോക്കറിൽനിന്നാണ് വാച്ച് മോഷ്ടിക്കപ്പെട്ടതെന്നാണ് കണ്ടെത്തൽ.
മോഷണം നടന്ന് നാലു മണിക്കൂറിനുള്ളിൽ തന്നെ പ്രതി പിടിയിലായി.വിമാനത്താവളം വഴി രാജ്യം വിടാനൊരുങ്ങിയ സാഹചര്യത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചതായി ക്യാപിറ്റൽ പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

