പുതുതലമുറയെ പ്രവാചക പാഠത്തിലേക്ക് അടുപ്പിക്കണം -റിയാസ് ഗസ്സാലി അസ്ഹരി
text_fieldsഐ.സി.എസ് ബഹ്റൈൻ സംഘടിപ്പിച്ച ‘മീലാദ് മുബാറക് 1500’ൽ റിയാസ് ഗസ്സാലി അസ്ഹരി
വയനാട് മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: സഹസ്രാബ്ദത്തിനിപ്പുറവും പ്രവാചക ദീപത്തിന് തെളിച്ചം കൂടി വരുകയാണെന്നും ഒരു ദിവസം ഒരു പ്രവാചക പാഠം എന്ന രൂപത്തിൽ പ്രവാചകരിലേക്ക് അടുക്കാനും പുതുതലമുറയെ അടുപ്പിക്കാനും സമുദായാംഗങ്ങൾ സമയം കണ്ടെത്തണമെന്നും റിയാസ് ഗസ്സാലി അസ്ഹരി വയനാട് ഉണർത്തി. ഐ.സി.എസ് ബഹ്റൈൻ, മുഹറഖ് കെ.എം.സി. സി ഹാളിൽ സംഘടിപ്പിച്ച ‘മീലാദ് മുബാറക് 1500ൽ പ്രവാചകരെ അറിയുക ഇസ്ലാമിനെ അടുത്തറിയുക’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സർവരും ആഗ്രഹിക്കുന്ന അറിവ്, അധികാരം, ആൾബലം, ബുദ്ധിശക്തി, ധീരത എന്നിവ സമ്മേളിച്ച പ്രവാചകർ കരുണ, വിട്ടുവീഴ്ച, ക്ഷമ, ത്യാഗമനസ്കത തുടങ്ങിയവ കൊണ്ടും പ്രശംസിക്കപ്പെടുന്നത് സൽഗുണങ്ങളുടെ എല്ലാ ഘടകങ്ങളും പരിപൂർണതയിൽ പ്രവാചകരിൽ സമ്മേളിച്ചത് കൊണ്ടാണെന്നും അതിനാൽ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവാചകരിൽ മാതൃകയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.സി.എസ് ബഹ്റൈൻ പ്രസിഡന്റ് എ.പി.സി. അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ മുസ്ലിയാർ പുളിയാവ് ഉദ്ഘാടനം നിർവഹിച്ചു. സഈദ് നരിക്കാട്ടേരി, മുഹറഖ് ഏരിയ കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം തിക്കോടി, റഷീദ് കീഴൽ എന്നിവരും സംസാരിച്ചു. പ്രാർഥനാ സദസ്സിന് സയ്യിദ് ജാബിർ ജിഫ്രി കൊടക്കൽ, ജമാൽ മുസ്ലിയാർ ഇളയടം, സലിം മുസ്ലിയാർ കീഴൽ എന്നിവർ നേതൃത്വം നൽകി. വിവിധ സെഷനുകളിലായി മുഹമ്മദ് ചെറുമോത്ത്, നിസാർ കണ്ണൂർ, മാജിദ് കെ.യു, റഊഫ് സി, ഫലാഹ് സി, സിദ്ദീഖ് നിടിയാണ്ടി, മുഹമ്മദ് കണ്ണൂർ, ഷെഫീക്ക് പുളിയാവ്, അഷ്റഫ് ഇരിവേറ്റി, ഇസ്മായിൽ എൻ.പി എന്നിവർ സംബന്ധിച്ചു. സെക്രട്ടറി സിദ്ദീഖ് ചാലപ്പുറം സ്വാഗതവും അനസ് ഖൈമ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

