Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇടതുതരംഗത്തി​െൻറ...

ഇടതുതരംഗത്തി​െൻറ അലയൊലിയിൽ പ്രവാസലോകം

text_fields
bookmark_border
ഇടതുതരംഗത്തി​െൻറ അലയൊലിയിൽ പ്രവാസലോകം
cancel
camera_alt

എൽ.ഡി.എഫ്​ പ്രവർത്തകർ സൽമാബാദിൽ മധുരവിതരണം നടത്തുന്നു

മനാമ: കേരളത്തിൽ ആഞ്ഞുവീശിയ ഇടതുതരംഗത്തി​െൻറ അലയൊലികൾ പ്രവാസലോകത്തും. ഇടതുമുന്നണിയുടെ ചരിത്ര വിജയത്തെ അത്യാവേശത്തോടെയാണ്​ ബഹ്​റൈനിലെ മുന്നണി നേതാക്കളും പ്രവർത്തകരും ഏറ്റെടുത്തത്​. ​യു.ഡി.എഫ്​ പ്രവർത്തകരാക​െട്ട നിരാശാജനകമായ പ്രകടനത്തി​​െൻറ വേദനയിലും. സകല സർവേ ഫലങ്ങളും ഇടതുമുന്നണിക്ക്​ സാധ്യത കൽപിച്ചപ്പോഴും ഇത്ര വലിയൊരു വിജയം അവരുടെ നേതാക്കൾ പോലും കണക്കുകൂട്ടിയിരുന്നില്ല എന്നതാണ്​ സത്യം. സർവേകളിൽ ഒന്നും കാര്യമില്ലെന്നും ജനങ്ങളാണ്​ അന്തിമമായി വിധിയെഴുതുകയെന്നും പറഞ്ഞ്​ ആശ്വസിച്ചിരുന്ന യു.ഡി.എഫുകാർ​ കനത്ത തിരിച്ചടിയുടെ ആഘാതത്തിൽനിന്ന്​ മോചിതരായിട്ടില്ല. അതേസമയം, ബി.ജെ.പിയുടെ അക്കൗണ്ട്​ പൂട്ടിച്ചതിൽ ആശ്വാസം കൊള്ളുകയാണ്​ അവരും. ബഹ്​റൈനിലെ ​പ്രമുഖ വാട്​സ്​ആപ്​ ഗ്രൂപ്പുകളിൽ തെരഞ്ഞെടുപ്പ്​ ചർച്ചകൾ പൊടിപൊടിക്കുകയാണ്​. എൽ.ഡി.എഫ്​ ​പ്രവർത്തകരുടെ ആഹ്ലാദവും യു.ഡി.എഫി​​െൻറ നൊമ്പരവും പ്രതിഫലിക്കുന്നതാണ്​ ചർച്ചകൾ. ജയപരാജയങ്ങളുടെ കണക്കുകൾ നിരത്തിയുള്ള വിശകലനങ്ങളും ഗ്രൂപ്പുകളിൽ ആരംഭിച്ചിട്ടുണ്ട്​.

ബഹ്​റൈനിലെ പ്രമുഖ നേതാക്കൾ തെരഞ്ഞെടുപ്പ്​ ഫലം വിലയിരുത്തുന്നു:

'മലയാളി സമൂഹത്തി​െൻറ വിജയം'
ലോകമെങ്ങുമുള്ള മലയാളി സമൂഹത്തി​െൻറ വിജയമാണ്​ ഇത്​. മതനിര​പേക്ഷ ജനാധിപത്യ സംരക്ഷണവും ജനങ്ങളുടെ ദൈനംദിന ജീവിതസുരക്ഷയും ഉറപ്പാക്കിയ ഇടതുപക്ഷ സർക്കാറിനെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്​. കോവിഡ്​ കാലത്ത്​ ദുരിതത്തിലായ പ്രവാസികൾക്കും ജനങ്ങൾക്കും സർക്കാർ നൽകിയ സഹായങ്ങളും കരുതലുമാണ്​ വൻ വിജയത്തിലേക്ക്​ നയിച്ചത്​. പ്രവാസികളുടെ പ്രശ്​നങ്ങളിൽ ഇടപെട്ട്​ അവരെ ചേർത്തുപിടിക്കാൻ രണ്ടാം പിണറായി സർക്കാറും ഒപ്പമുണ്ടാകും.

സുബൈർ കണ്ണൂർ
(​ലോക ​േകരള സഭ അംഗം),

'അപ്രതീക്ഷിത പരാജയം'

സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ പരാജയം യു.ഡി.എഫ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ പരാജയം സംസ്ഥാനതലം മുതൽ ബൂത്ത്‌ തലം വരെ പരിശോധനക്ക്‌ വിധേയമാക്കാനും വേണ്ട തിരുത്തലുകൾ വരുത്താനും അഖിലേന്ത്യ കോൺഗ്രസ്‌ കമ്മിറ്റി അടിയന്തരമായി തയാറാകണം. അഞ്ചു വർഷം കേരളത്തിൽ നടന്ന അഴിമതികൾ പ്രതിപക്ഷ നേതാവും ഐക്യജനാധിപത്യ മുന്നണിയും പൊതുസമൂഹത്തി​െൻറ മുന്നിൽ അവതരിപ്പിച്ചു. പക്ഷേ, സർക്കാറിൽനിന്ന് പരസ്യവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന മാധ്യമങ്ങൾ അതിന് വേണ്ട പ്രചാരണം നൽകാൻ തയാറായില്ല. പാർട്ടി സംവിധാനവും കാര്യക്ഷമമായി ഭവനസന്ദർശനം നടത്തി ആളുകളെ ബോധ്യപ്പെടുത്താൻ തയാറായതുമില്ല. ബി.ജെ.പിയുടെ ഒരു എം.എൽ.എപോലും നിയമസഭയിൽ ഉണ്ടാകരുത് എന്ന് യു.ഡി.എഫിന്​ ഉറച്ചനിലപാടുണ്ടായിരുന്നു. അത്​ വിജയം കാണുകയും ചെയ്​തു.

ബിനു കുന്നന്താനം, (ഒ.ഐ.സി.സി പ്രസിഡൻറ്)

'തരംഗത്തിലും തളരാതെ ലീഗ്​'
യു.ഡി.എഫി​െൻറ പരാജയം അംഗീകരിക്കുന്നു. സർക്കാറിെൻറ അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളിലെത്തിക്കാൻ യു.ഡി.എഫ്​ പരമാവധി പരിശ്രമിച്ചു. എന്നാൽ, കോവിഡും സർക്കാറി​െൻറ കിറ്റ്​ വിതരണവും കാരണം ഇക്കാര്യം വേണ്ട​േപാലെ ജനങ്ങളിലെത്തിയില്ല. എൽ.ഡി.എഫ്​ തരംഗത്തിനിടയിലും ലീഗിന്​ പിടിച്ചുനിൽക്കാൻ സാധിച്ചു.

അസൈനാർ കളത്തിങ്കൽ (കെ.എം.സി.സി സ്​റ്റേറ്റ്​ ജനറൽ സെക്രട്ടറി)

'യു.ഡി.എഫ് തെറ്റുകൾ തിരുത്തി മുന്നോട്ടുപോകണം'

യു.ഡി.എഫി​െൻറ പരാജയം ഉൾക്കൊള്ളുന്നു. പരാജയത്തെക്കുറിച്ച്​ പഠിക്കാനും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനും നേതൃത്വം തയാറാകണം. ബി.ജെ.പി കൂടുതൽ അക്കൗണ്ട്​ തുറക്കുമെന്ന്​ അവകാശപ്പെട്ടിരുന്നെങ്കിലും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ അനുവദിച്ചില്ല. ഇതിൽ യു.ഡി.എഫി​െൻറ പങ്ക്​ വിസ്​മരിക്കാനാവില്ല. താഴേത്തട്ട്​ മുതൽ കോൺഗ്രസ്​ ​പ്രസ്​ഥാനം ഉണർന്നെഴുന്നേൽക്കേണ്ട സമയമാണ്​ ഇത്​. അത്​ പാർട്ടി ഉൾക്കൊള്ളു​മെന്നും വിശ്വസിക്കുന്നു.

ബഷീർ അമ്പലായി (െഎ.ഒ.സി ജനറൽ സെക്രട്ടറി, ബഹ്​റൈൻ)

എൽ.ഡി.എഫി​േൻറത്​ ചരിത്രവിജയം –ബഹ്‌റൈൻ പ്രതിഭ

മനാമ: കള്ളപ്രചാരണങ്ങളെയും വർഗീയ അജണ്ടകളെയും അതിജീവിച്ച്​ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്രവിജയം സമ്മാനിച്ച കേരളജനതയെ അഭിനന്ദിക്കുന്നതായി ബഹ്‌റൈൻ പ്രതിഭ പ്രസ്​താവനയിൽ പറഞ്ഞു. സംസ്ഥാനത്തി​െൻറ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തിയെഴുതിയാണ് ഇടതുപക്ഷത്തില്‍ ജനം വിശ്വാസമര്‍പ്പിച്ചത്. ജനക്ഷേമ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഈ വിജയം. പ്രവാസികളും ഈ വിജയത്തിൽ ഏറെ സന്തുഷ്​ടരാണ്​. മറ്റെല്ലാ ജനവിഭാഗങ്ങളെയും പോലെ പ്രവാസികളെയും ഹൃദയത്തിലേറ്റിയ സർക്കാർ ആയിരുന്നു പിണറായി വിജയ​െൻറ നേതൃത്വത്തിലുണ്ടായിരുന്നത്. ജനങ്ങളോടൊപ്പം നിന്ന സർക്കാറിനെ അതിലിരട്ടി സ്നേഹത്തോടെ തങ്ങളും സംരക്ഷിക്കും എന്ന കേരള ജനതയുടെ പ്രഖ്യാപനം കൂടിയാണ് ഈ വിജയമെന്നും ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി എൻ.വി. ലിവിൻ കുമാറും പ്രസിഡൻറ്​ കെ.എം. സതീഷും പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E LECTION 2021
News Summary - The world of exile in the wave of the left wave
Next Story