ലുലു ഹൈപ്പർമാർക്കറ്റിൽ 'ദി വേൾഡ് ഇൻ എവരി ഐൽ' ഭക്ഷ്യമേളക്ക് തുടക്കം
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ 'ദി വേൾഡ് ഇൻ എവരി ഐൽ' ഭക്ഷ്യമേള ഉദ്ഘാടനത്തിൽനിന്ന്
മനാമ: 30ലധികം രാജ്യങ്ങളിൽനിന്നുള്ള രുചിക്കൂട്ടുകളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ 'ദി വേൾഡ് ഇൻ എവരി ഐൽ' ഭക്ഷ്യമേളക്ക് തുടക്കം. ലുലുവിന്റെ വിശാലമായ ആഗോള വിതരണ ശൃംഖലയെ ലോകത്തിന് പരിചയപ്പെടുത്തുന്ന ഈ രുചികരമായ മേള കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. അവന്യൂസ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന നടന്ന ഉദ്ഘാടന ചടങ്ങിൽ 13ലധികം രാജ്യങ്ങളിലെ നയതന്ത്രജ്ഞരുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ലോകമെമ്പാടുമുള്ള മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. ലുലുവിന്റെ ഇൻ-ഹൗസ് ഷെഫുകൾ തയാറാക്കിയ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ, ബ്രെഡുകൾ, മധുരപലഹാരങ്ങൾ, കേക്കുകൾ എന്നിവയും ലഭ്യമാണ്.
മേളയിലെ പ്രധാന ശ്രദ്ധാകേന്ദ്രം ഫ്ലേവേർഡ് ബട്ടറുകളാണ്. ഫുഡ് കമ്പനിയായ 'ഏർലി റൈസർ' സ്ഥാപക ഐഡ അൽ മുദൈഫ, പാചകത്തിന് വ്യത്യസ്തമായ രുചി നൽകുന്ന നട്ട് ബട്ടറുകൾ, ഹെർബ് ബട്ടറുകൾ, സാവറി ബട്ടറുകൾ, മധുരമുള്ള ഫ്ലേവറുകൾ എന്നിവ മേളയിലൊരുക്കിയിട്ടുണ്ട്. ജൂലൈ 30 വരെ തുടരുന്ന മേളയിൽ ഗ്രോസറി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ഒന്ന് വാങ്ങുമ്പോൾ രണ്ടാമത്തേതിന് 50 ശതമാനം വിലക്കിഴ് ലഭിക്കും. ഈ പ്രമോഷൻ അവന്യൂസിലെ ലുലു ഹൈപ്പർമാർക്കറ്റിൽ മാത്രമാണ് ലഭ്യമാകുക. ലോകത്തിന്റെ പല ദിക്കിലുള്ള രുചി വിഭവങ്ങൾ അനുഭവിച്ചറിയാൻ ഉപഭോക്താക്കളെ ലുലു സ്വാഗതം ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

