തെരഞ്ഞെടുപ്പ് കാലത്ത് ഒ.ഐ.സി.സി നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം -പി.സി വിഷ്ണുനാഥ്
text_fieldsഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം സംസ്ഥാന ടൂറിസം - സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ്
ഉദ്ഘാടനം ചെയ്യുന്നു
മനാമ : കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗൾഫ് മേഖലയിൽ യുദ്ധ സാഹചര്യം ആയിരുന്നു എങ്കിലും ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നത് ആണെന്നും, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിൽ നിങ്ങളെ അഭിനന്ദിക്കുന്നു എന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു. വിമാനയാത്ര ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഇവിടെയുള്ള പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ കൺവൻഷനുകളും, ഭവന സന്ദർശനം അടക്കമുള്ള പ്രവർത്തനം, നാട്ടിലെ പ്രവാസി കുടുംബങ്ങൾ യു.ഡി.എഫിന് വളരെ ഗുണം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ പത്ത് വർഷം ഭരിച്ച മുൻ സർക്കാരാണെന്നും, കേവലം മൂന്ന് മാസം മാത്രം പ്രായമുള്ള ഇപ്പോഴത്തെ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് കേവലം രാഷ്ട്രീയ ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കായുള്ള 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയും വയോജന പദ്ധതികളും ആദ്യ മന്ത്രിസഭാ യോഗങ്ങളിൽ തന്നെ നടപ്പിലാക്കാൻ സാധിച്ചുവെന്നും കഴിഞ്ഞ ഓണക്കാലത്ത് എല്ലാ വകുപ്പുകളും മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി, സൈദ് എം.എസ്, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

