വടകര സഹൃദയ വേദിയുടെ വനിത വിഭാഗം കമ്മിറ്റി രൂപവത്കരിച്ചു
text_fieldsസന്ധ്യ വിനോദ് (പ്രസിഡന്റ്), ശ്രീജി രഞ്ജിത്ത് (സെക്രട്ടറി), അനിത ബാബു (ട്രഷറർ)
മനാമ: ബഹ്റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ വനിതാ വിഭാഗത്തിന്റെ 2025-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. സംഘടനയുടെ പ്രസിഡന്റ് അഷ്റഫ് എൻ.പിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രക്ഷാധികാരി ആർ.പവിത്രൻ, സെക്രട്ടറി എം.സി. പവിത്രൻ, വൈസ് പ്രസിഡന്റ് എം.എം ബാബു, കലാ വിഭാഗം സെക്രട്ടറി സുനിൽ വില്യാപ്പള്ളി എന്നിവർ സന്നിഹിതരായിരുന്നു.
സഹൃദയ വേദിയുടെ ഒട്ടനവധി വനിതാ അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ വിപുലമായ നിർവാഹക സമിതി രൂപവത്കരിച്ചു. സന്ധ്യ വിനോദ് (പ്രസിഡന്റ്), ശ്രീജി രഞ്ജിത്ത് (സെക്രട്ടറി) അനിത ബാബു (ട്രഷറർ), നിഷ വിനീഷ് (വൈസ് പ്രസിഡന്റ്), പ്രീജ വിജയൻ (ജോയന്റ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു.വടകര സഹൃദയ വേദിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി 2025 മേയ് ഒന്നുമുതൽ 31 വരെ മെംബർഷിപ് കാമ്പയിൻ നടക്കുകയാണ്. പ്രസ്തുത കാമ്പയിൻ വഴി അംഗത്വം സ്വീകരിക്കാൻ താൽപര്യപ്പെടുന്നവർ സംഘടനയുടെ മെംബർഷിപ് സെക്രട്ടറിയെ 66916711 എന്ന നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

