'സ്പെക്ട്ര 2020' കലാമത്സര വിജയികളെ പ്രഖ്യാപിച്ചു
text_fields‘സ്പെക്ട്ര 2020’ കലാ മത്സര വിജയികൾക്ക് ട്രോഫി നൽകുന്നു
മനാമ: 12ാമത് ഫേബർ- കാസ്റ്റൽ 'സ്പെക്ട്ര 2020' കലാ മത്സര വിജയികളുടെ പ്രഖ്യാപനവും വിജയികളുടെ പെയിൻറിങ്ങുകൾ അടങ്ങിയ കലണ്ടറിെൻറ വിതരണവും നടന്നു. ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) സംഘടിപ്പിച്ച വാർഷിക ആർട്ട് കാർണിവൽ 'സ്പെക്ട്ര 2020'ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡിസംബർ 11ന് ഓൺലൈനിൽ നടന്ന കലാമത്സരത്തിൽ ബഹ്റൈനിലെ 15 സ്കൂളുകളിൽ നിന്ന് 300ലധികം കുട്ടികൾ പങ്കെടുത്തു. കൂടാതെ മുതിർന്നവരുടെ വിഭാഗത്തിനും മത്സരമുണ്ടായിരുന്നു.
ഫലപ്രഖ്യാപന ചടങ്ങിൽ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഉപദേഷ്ടാവ് ഭഗവാൻ അസർപോട്ട, സ്പെക്ട്ര കൺവീനർ റോസലിൻ റോയ്, വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജോ. സെക്രട്ടറി പങ്കജ് നല്ലൂർ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, സ്പെക്ട്ര ജോ. കൺവീനർ അനീഷ് ശ്രീധരൻ, നിതിൻ ജേക്കബ്, മുരളീകൃഷ്ണൻ, സുനിൽ കുമാർ, ശ്രീധർ, നിഷ രംഗരാജൻ, ഫാബർ കാസ്റ്റൽ ബഹ്റൈൻ ഹെഡ് സഞ്ജയ് ഭാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ദേശീയ വനിത ക്രിക്കറ്റ് ടീമിെൻറ പരിശീലകനുമായ ഡബ്ല്യു.വി രാമൻ 'നിങ്ങളുടെ മനസ്സിനെ ശക്തിപ്പെടുത്തുക' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. നാല് പ്രായ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള മികച്ച മൂന്ന് മത്സരാർഥികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി.
വിജയികൾ:
ഗ്രൂപ് ഒന്ന്: ശ്രീഹരി സന്തോഷ്, എലീന പ്രസന്ന, അബ്ദുൽ റഹ്മാൻ ഷായാൻ (ഇന്ത്യൻ സ്കൂൾ)
ഗ്രൂപ് രണ്ട്: ദേവ്ന പ്രവീൺ (ഏഷ്യൻ സ്കൂൾ), മധുമിത നടരാജൻ, നേഹ ജഗദീഷ് (ഇന്ത്യൻ സ്കൂൾ)
ഗ്രൂപ് മൂന്ന്: അസിത ജയകുമാർ (ഇന്ത്യൻ സ്കൂൾ), ശിവനന്ദ് ഹരീഷ് (ഏഷ്യൻ സ്കൂൾ), സ്വാതി സാജിത് (ഇന്ത്യൻ സ്കൂൾ).
ഗ്രൂപ് നാല്: ഹുദ ഫൈസൽ ജാഫർ യൂസഫ് ഹമദ് (എ.എം.എ ഇൻറർനാഷനൽ സ്കൂൾ), ശിൽപ സന്തോഷ് (ഇന്ത്യൻ സ്കൂൾ), വന്ദന രമേഷ് (ന്യൂ ഇന്ത്യൻ സ്കൂൾ)
ഗ്രൂപ് അഞ്ച്: പ്രിജി സുധാകർ, വികാസ് കുമാർ ഗുപ്ത, അമിഷാ ദേവൻ
കലണ്ടറുകളുടെ വിതരണം ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ആദ്യ കോപ്പി സഞ്ജയ് ബാന് നൽകി നിർവഹിച്ചു. മത്സരത്തിൽ നിന്നുള്ള വരുമാനം കുടുംബക്ഷേമ ഫണ്ടിലേക്ക് മാറ്റിവെക്കും. മരിച്ച ഇന്ത്യൻ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനാണ് ഇത് വിനിയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

