ഖുർആൻ വിജ്ഞാനപരീക്ഷ വിജയികളെ പ്രഖ്യാപിച്ചു
text_fieldsസുബൈദ കെ.വി, നജ്മ സാദിഖ് ,റുഫൈദ റഫീഖ്
മനാമ: ദാറുൽ ഈമാൻ ഖുർആൻ പഠനകേന്ദ്രം കേരളവിഭാഗം നടത്തിയ വിജ്ഞാനപരീക്ഷ വിജയികളെ പ്രഖ്യാപിച്ചു. സുബൈദ കെ.വി, നജ്മ സാദിഖ്, റുഫൈദ റഫീഖ് എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. ഷംല ശരീഫ്, ഉമ്മു അമ്മാർ, റുബീന നൗഷാദ്, ലിയ അബ്ദുൽ ഹഖ് എന്നിവർ രണ്ടാം റാങ്കും ടി.ടി മൊയ്തീൻ, മിഹ്റ പി.കെ എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി. ദാറുൽ ഈമാൻ കേരള വിഭാഗം എല്ലാ വർഷവും വിവിധ ഖുർആൻ അധ്യായങ്ങളിൽ വിജ്ഞാനപരീക്ഷ നടത്തിവരുന്നുണ്ട്. സോന സകരിയ്യ, സമീർ ഹസൻ, സുജീറ നിസാം, ഖാലിദ് ചോലയിൽ, ഹസീബ ഇർഷാദ്, നാസിയ അബ്ദുൽ ഗഫാർ, സുബൈദ മുഹമ്മദലി, റഷീദ മുഹമ്മദലി, അബ്ദുൽ അഹദ് എന്നിവർക്ക് എ പ്ലസ് ലഭിച്ചു. 13 പേർ ഡിസ്റ്റിങ്ഷനും 24 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. പരീക്ഷയിൽ സംബന്ധിച്ചവരെ ദാറുൽ ഈമാൻ കേരളവിഭാഗം അധ്യക്ഷൻ ജമാൽ നദ്വി, വിദ്യാഭ്യാസവിഭാഗം സെക്രട്ടറി ഇ.കെ. സലീം എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

