Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊ​ഴി​ൽ തേ​ടു​ന്ന​വ​ർ...

തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ഴ​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

text_fields
bookmark_border
തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ഴ​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം
cancel

മ​നാ​മ: തൊ​ഴി​ൽ തേ​ടു​ന്ന​വ​ർ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ബ​ഹ്റൈ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​ല​വി​ലി​ല്ലാ​ത്ത ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ തൊ​ഴി​ൽ, പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ളി​ലും, വെ​ർ​ച്വ​ൽ ജോ​ബ് ഫെ​യ​റു​ക​ളി​ലു​മാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്.

ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ളോ തെ​ളി​വു​ക​ളോ ല​ഭി​ച്ചാ​ൽ ഉ​ട​ൻ അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രും, ഇ​തേ​ക്കു​റി​ച്ച് അ​റി​യു​ന്ന​വ​രും വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കൈ​മാ​റ​ണം. ഇ​ത് ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കും.

ബ​ഹ്റൈ​നി​ലെ തൊ​ഴി​ൽ വി​പ​ണി സു​ര​ക്ഷി​ത​മാ​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. വ​ർ​ക്ക് ഫ്രം ​ഹോം ജോ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ങ്കീ​ർ​ണ്ണ​മാ​യ ത​ട്ടി​പ്പു​ക​ൾ പൗ​ര​ന്മാ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​താ​യും ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും പാ​ർ​ല​മെ​ന്റ് സേ​വ​ന ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ ഒ​ലൈ​വി പ​റ​ഞ്ഞു.

വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ആ​ളു​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി പാ​ർ​ല​മെ​ന്‍റി​ലും ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും, തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കാ​ൻ 80008001 എ​ന്ന ന​മ്പ​റി​ലോ molcomplaint@mol.gov.bh എ​ന്ന ഇ-​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFalse PromisesBahrain News
News Summary - The trend of exploiting people by making false promises is increasing.
Next Story