കളിപ്പാട്ടങ്ങൾ അത്ര നിസ്സാരക്കാരല്ല
text_fieldsകളിപ്പാട്ടങ്ങൾ വെറും കളി ഉപകരണങ്ങൾ മാത്രമല്ല, ഓരോ കുട്ടിയുടെയും ലോകം രൂപപ്പെടുത്തുന്നതിൽ അവക്ക് വലിയ പങ്കുണ്ട്. കുട്ടികൾ ചൂണ്ടിക്കാണിക്കുന്ന കളിപ്പാട്ടങ്ങൾ മാത്രം വാങ്ങി നൽകുന്നവരാകും നമ്മൾ. അതിൽ അവർക്കെന്ത് ഗുണമുണ്ടാകുന്നുവെന്നോ അവരുടെ വളർച്ചക്കത് സഹായകമാകുന്നുവെന്നോ നമ്മൾ ചിന്തിക്കാറുണ്ടാവില്ല. എന്നാൽ, കുട്ടികളുടെ ഭാവനയെയും, സർഗാത്മകതയെയും, മാനസിക വളർച്ചയെയും പോഷിപ്പിക്കുന്നതിൽ ഇവക്ക് മുഖ്യ പങ്കുണ്ട്. ഒരു കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ, അത് കുട്ടിയുടെ പ്രായത്തിനും കഴിവിനും അനുയോജ്യമാണോ, സുരക്ഷിതമാണോ, പുതിയ കാര്യങ്ങൾ പഠിക്കാൻ സഹായകമാണോ എന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മാളുകൾ മുതൽ വഴിയോരങ്ങളിൽ വരെ കളിപ്പാട്ടങ്ങൾ വിൽക്കുന്നത് കാണാം. കുട്ടികളുടെ ആവശ്യാനുസരണം നമ്മളത് വാങ്ങുന്നുമുണ്ടാകാം. എന്നാൽ, ഇനി അങ്ങനെ ആവരുത്. കുട്ടികൾക്ക് ഗുണകരമാകുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ മാത്രം വാങ്ങാൻ ശ്രമിക്കേണ്ടതുണ്ട്.
അത്തരത്തിൽ തിരഞ്ഞെടുത്ത കളിപ്പാട്ടങ്ങൾ മാത്രം ഒരുക്കിയ കടകൾ നമ്മുടെ ചുറ്റിലും കുറവാണ്. എന്നാൽ, ബഹ്റൈനിൽ അത്തരത്തിലൊരു കടയുണ്ട്. അല്ല കടകളുണ്ട്. രാജ്യത്തെ വിവിധയിടങ്ങളിലായി ബ്രാഞ്ചുകളുള്ള കളിപ്പാട്ടങ്ങൾ മാത്രം വിൽക്കുന്ന അതിന്റെ ഗുണദോഷങ്ങളെ മനസ്സിലാക്കി നൽകുന്ന ഒരു കടയാണ് ‘റുബിക്സ് ക്യൂബ്’. നിങ്ങളുടെ കുട്ടികൾക്ക് അനുയോജ്യമായ കളിപ്പാട്ടം ഏതാണെന്ന് കണ്ടെത്തി ഗുണമേന്മയുള്ളതും വിലക്കുറവുള്ളതുമായ കളിപ്പാട്ടങ്ങൾക്ക് റുബിക്സ് ക്യൂബ് മികച്ച ഇടമാണ്.
‘റുബിക് ക്യൂബിന്റെ’ പ്രത്യേകത
പുതുമയുള്ളതും അതിലേറെ ആകർഷണീയമായതുമായ കളിപ്പാട്ടങ്ങളാണ് റുബിക്സ് ക്യൂബ് ഷോപ്പുകളുടെ പ്രത്യേകത. വിവിധ രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളാണിവിടെയുള്ളത്. അതിലേറ്റവും ജനപ്രീതിയുള്ള ഇനം ‘ഡൈ കാസ്റ്റ്’ (മെറ്റൽ) കാറുകളുടെ കമനീയ ശേഖരമാണ്. വിവിധ ബ്രാൻഡുകളുടെ മെറ്റൽ മിനിയേച്ചർ വാഹനങ്ങൾ വ്യത്യസ്ത നിറത്തിലും വലുപ്പത്തിലും രൂപത്തിലും റുബിക്സ് ക്യൂബിൽ ലഭ്യമാണ്. വാഹനങ്ങളോട് പ്രിയമുള്ള നിങ്ങളുടെ കുട്ടിക്ക് മികച്ചതെന്ത് നൽകണം എന്ന ചോദ്യത്തിനും റുബിക്സ് ക്യൂബ് ഉത്തരം തരും. കൂടാതെ, ബ്ലോക്ക് കട്ടകൾ, റിമോട്ട് കാറുകൾ, പാവകൾ തുടങ്ങി കുട്ടികളുടെ ബുദ്ധി വികാസത്തിന് അനുയോജ്യമായ നിരവധി കളിപ്പാട്ടങ്ങൾ ഇവിടെയുണ്ട്. സനദ്, ജിദാലി, ആലി ബൂരി എന്നീ മൂന്ന് ബ്രാഞ്ചുകൾ ബഹ്റൈനിൽ മാത്രം ഇവർക്കുണ്ട്. ഡ്രാഗൺ സിറ്റിയിൽ മറ്റൊരു കടയും തുറക്കാനിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

