Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ​മ്പ​ളം...

ശ​മ്പ​ളം വൈ​കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി രാ​ജ്യം

text_fields
bookmark_border
ശ​മ്പ​ളം വൈ​കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി രാ​ജ്യം
cancel

മ​നാ​മ: ബ​ഹ്‌​റൈ​ൻ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ൽ സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് തൊ​ഴി​ൽ, നി​യ​മ​കാ​ര്യ മ​ന്ത്രി യൂ​സ​ഫ് ഖ​ല​ഫ് അ​റി​യി​ച്ചു. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും പൗ​ര​ന്മാ​രു​ടെ തൊ​ഴി​ൽ സു​ര​ക്ഷ​യും ത​മ്മി​ൽ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വ​ർ​ക്ക് പെ​ർ​മി​റ്റ് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​മു​മ്പ് 21 ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത കാ​ത്തി​രി​പ്പ് കാ​ലാ​വ​ധി പാ​ലി​ക്കു​ക, ഈ ​കാ​ല​യ​ള​വി​ൽ ഒ​ഴി​വു​ക​ളെ​ക്കു​റി​ച്ച് ഏ​ഴ് ദി​വ​സം പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ൽ​കു​ക, യോ​ഗ്യ​രാ​യ ബ​ഹ്‌​റൈ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഇ​ന്റ​ർ​വ്യൂ ചെ​യ്യു​ക​യും അ​വ​ർ​ക്ക് തൊ​ഴി​ലി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്യു​ക, നാ​ഷ​ന​ൽ എം​പ്ലോ​യ്‌​മെ​ന്റ് പ്ലാ​റ്റ്‌​ഫോ​മി​ലും ഈ ​ഒ​ഴി​വു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക തു​ട​ങ്ങി വി​ദേ​ശ​ത്തു​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​മു​മ്പ് തൊ​ഴി​ലു​ട​മ​ക​ൾ പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ളെ​ക്കു​റി​ച്ചും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

നി​ല​വി​ൽ ബ​ഹ്‌​റൈ​നി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 5,05,998 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ വ്യാ​പാ​രം, വാ​ഹ​ന റി​പ്പ​യ​റി​ങ് മേ​ഖ​ല​യി​ലാ​ണ് തൊ​ഴി​ൽ ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ, 1.5 ല​ക്ഷ​ത്തി​ല​ധി​കം വി​ദേ​ശി​ക​ൾ അ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഒ​രേ തൊ​ഴി​ലു​ട​മ​ക്കു​കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ശ​മ്പ​ളം വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2022നും 2025​നും ഇ​ട​യി​ൽ 2,300 പ​രാ​തി​ക​ൾ ല​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം ഇ​ത്ത​ര​ത്തി​ലു​ള്ള 537 പ​രാ​തി​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

2019 മു​ത​ൽ ന​ട​പ്പി​ലാ​ക്കി​യ വേ​ജ് പ്രൊ​ട്ട​ക്ഷ​ൻ സി​സ്റ്റം (ഡ​ബ്ല്യു.​പി.​എ​സ്) വ​ഴി ശ​മ്പ​ളം ന​ൽ​കു​ന്ന​ത് ബാ​ങ്കു​ക​ൾ വ​ഴി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ 99.3 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളും ഈ ​സം​വി​ധാ​നം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ട്. ശ​മ്പ​ളം വൈ​കി​പ്പി​ക്കു​ന്ന തൊ​ഴി​ലു​ട​മ​ക​ൾ​ക്കെ​തി​രെ പി​ഴ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ർ​ബ​ന്ധി​ത ന​ഷ്ട​പ​രി​ഹാ​ര​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - The state has taken strict action against salary arrears
Next Story