പ്രസംഗ പരിശീലന ക്ലാസിന് പരിസമാപ്തിയായി
text_fieldsവടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ നിന്ന്
മനാമ: വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി മാസത്തിൽ ആരംഭിച്ച ലതീഫ് കോലിക്കൽ നയിച്ച ആദ്യ ബാച്ചിന്റെ പ്രസംഗ പരിശീലന ക്ലാസിന് പരിസമാപ്തി. പ്രസംഗ കളരി, ഒരു വേറിട്ട അനുഭവമാണെന്ന് ക്യാമ്പിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു. പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ച പ്രീജ വിജയൻ, ഷബീന സുനിൽ എന്നിവർ രണ്ടാമത്തെ ക്യാമ്പിൽ പങ്കെടുക്കാൻ ഉള്ള അവരുടെ ആഗ്രഹം അറിയിച്ചു.
സുനിൽ വില്യപ്പള്ളിയുടെ കോർഡിനേഷനിൽ നടന്ന ഗ്രാൻഡ് ഫിനാലയിൽ മത്സരാർത്ഥികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. മുന്ന് ഗ്രൂപ്പുകൾ യഥാക്രമം ശശിധരൻ എം, മുഹമ്മദ് അഷ്‌റഫ് ആൻഡ് വിനീഷ് എം.പി എന്നിവർ നയിച്ചു. ശ്രീജിത്ത് മൊകേരി, അജേഷ് കെ.കെ, ദീപ അജേഷ് എന്നിവരാണ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ വിജയികളായവർ. മുഹമ്മദ് അഷ്‌റഫ് ഏറ്റവും നല്ല അവതാരകാനുള്ള അവാർഡ് കരസ്ഥമാക്കി. പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ സംഘടനയുടെ ഭാരവാഹികളും, ലത്തീഫ് കോയിക്കൽ, വിധികർത്താകളായ സുമേഷ് അനേരി, അനിത ബാബു, ഷീബ സുനിൽ എന്നിവർ നിർവഹിച്ചു. പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. എം.എം ബാബു നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

