Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​റ​ബ് പാ​ർ​ല​മെ​ന്‍റ്...

അ​റ​ബ് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
അ​റ​ബ് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ​ക്ക് സ്വീ​ക​ര​ണം
cancel
camera_alt

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് അ​ൽ ഖ​ലീ​ഫ അ​റ​ബ് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ അ​ദേ​ൽ ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ അ​സൂ​മി​യെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മ​ജീ​ദ് ബി​ൻ അ​ലി അ​ൽ നു​ഐ​മി​യേ​യും സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ, പ​രി​ശീ​ല​ന വി​ക​സ​ന​ത്തി​നു​ള്ള സു​പ്രീം കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് അ​ൽ ഖ​ലീ​ഫ അ​റ​ബ് പാ​ർ​ല​മെ​ന്‍റ് (എ​പി) സ്പീ​ക്ക​ർ അ​ദേ​ൽ ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ അ​സൂ​മി​യെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മ​ജീ​ദ് ബി​ൻ അ​ലി അ​ൽ നു​ഐ​മി​യെ​യും സ്വീ​ക​രി​ച്ചു. 'ബ​ഹ്‌​റൈ​ൻ അ​റ​ബ് മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ വി​ക​സ​ന​ത്തി​​​ന്‍റെ ക​വാ​ടം' എ​ന്ന പ്ര​മേ​യ​ത്തി​ൽ അ​റ​ബ് മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ വി​ക​സ​ന​ത്തി​നാ​യി ബ​ഹ്‌​റൈ​നി​ൽ ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ചു. അ​റ​ബ് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​റും അം​ഗ​ങ്ങ​ളും അ​റ​ബ് വി​ഷ​യ​ങ്ങ​ളി​ൽ പൊ​തു​വെ​യും വി​ദ്യാ​ഭ്യാ​സ വി​ക​സ​ന​ത്തി​ൽ പ്ര​ത്യേ​കി​ച്ചും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ വി​ക​സി​പ്പി​ക്കാ​നും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ അ​തി​​​ന്‍റെ സ്ഥാ​നം വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ​യു​ടെ കാ​ഴ്ച​പ്പാ​ട് ന​ട​പ്പാ​ക്കു​ന്ന​തി​ൽ മ​ന്ത്രി​യു​ടെ പ​ങ്കി​നെ ശൈ​ഖ് മു​ഹ​മ്മ​ദ് പ്ര​ശം​സി​ച്ചു. വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും സം​രം​ഭ​ങ്ങ​ളി​ലൂ​ടെ​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും അ​തി​​​ന്‍റെ ഫ​ല​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നും സ്പീ​ക്ക​റും മ​ന്ത്രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaArab Parliament Speaker
News Summary - The Speaker of the Arab Parliament gave a reception
Next Story