സൽമാബാദ് നിവാസികളുടെ കൂട്ടായ്മ ‘ഒരുമ’ രൂപംകൊണ്ടു
text_fieldsകുടുംബസംഗമത്തിൽ കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
മനാമ: സൽമാബാദിൽ താമസിക്കുന്ന മലയാളികൾക്കായി ‘ഒരുമ’ എന്ന കൂട്ടായ്മ പുതുവത്സരത്തിൽ രൂപം കൊണ്ടു. സൽമാബാദിലെ അതിഥി റസ്റ്റാറന്റിൽ നടന്ന കുടുംബസംഗമത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. ബിനു, ഡോ. എൽദോ എന്നിവർ കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്തു. വിജേഷ് കുന്നുമ്മൽ, ശ്രീനേഷ്, സുനിൽ മനവളപ്പിൽ, വിജേഷ്, പ്രദീപൻ, ശ്രീജേഷ് എന്നിവർ നേതൃത്വം നൽകി. സന്തോഷ് കൊമ്പിലാത്ത് അവതാരകനായ പരിപാടിയിൽ സൽമാബാദിലെ ഗായകർ ഗാനങ്ങൾ ആലപിച്ചു. ജിജോയ് നന്ദി രേഖപ്പെടുത്തി. ഒരുമയിൽ അംഗങ്ങൾ ആകാൻ ആഗ്രഹിക്കുന്ന സൽമാബാദിൽ താമസിക്കുന്നവർക്ക് 39904069 (സന്തോഷ്) 33914986 (സുനില്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

