ദി സ്മാഷേഴ്സ് ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsസ്മാഷേഴ്സ് ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റ് വിജയികൾ
മനാമ: ദി സ്മാഷേഴ്സ് ക്ലബ് ബാഡ്മിന്റൺ (ഡബ്ൾസ്) ടൂർണമെന്റ്- സീസൺ-1 സനദ് ഹോം ഓഫ് ബാഡ്മിന്റൺ കോർട്ടിൽ വിപുലമായി സംഘടിപ്പിച്ചു. ബഹ്റൈനിലെ വിവിധ ക്ലബുകളിൽ കളിക്കുന്ന ലെവൽ ഫോർ കാറ്റഗറിയിലുള്ള ഇരുപത് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ കിംസ് ഹെൽത്തിലെ സിയാദ്, രഞ്ജിത്ത് ടീം പാഷൻ ഫ്രൂട്ട് സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി. മലേഷ്യൻ ടീം സിദ്ധ, ഐസുദീൻ രണ്ടാം സ്ഥാനവും പ്രതിഭ റിഫ മേഖല ടീം അതുൽ, മഞ്ജുനാഥ് മൂന്നാം സ്ഥാനവും നേടി. ദി സ്മാഷേഴ്സ് ക്ലബ് അംഗങ്ങൾ കൂടിയായ ഹസീബ്, ഫസൽ, രഹനാസ് എന്നിവരായിരുന്നു റഫറിമാർ. പ്രവർത്തനങ്ങൾക്ക് സ്മാഷേഴ്സ് ക്ലബ് ഭാരവാഹികളായ ജാഫർ, ഗ്രിഗറി, ജോസഫ്, വിനീഷ്, അഫ്സൽ, മിഥുൻ, സുബിത്ത്, ജാസിം, അനൂജ്, അജേഷ് തുടങ്ങിയവരും നേതൃത്വം നൽകി.
ഒരുവർഷത്തിലേറെയായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന ദി സ്മാഷേഴ്സ് ക്ലബ് ആദ്യമായാണ് ഓപൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പ്രസ്തുത പരിപാടി കാണികൾക്കും കളിക്കാർക്കും ആവേശമായി മാറി. പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിലും ആരോഗ്യവും മാനസിക സന്തോഷവും നൽകുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ദി സ്മാഷേഴ്സ് ക്ലബ് വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ബഹ്റൈനിൽ നിറസാന്നിധ്യമാണ്. ടൂർണമെന്റിലെ വിവിധ ആവശ്യങ്ങൾക്കായി സ്പോൺസർ ചെയ്ത അൽ ഹിലാൽ ഹോസ്പിറ്റൽ, യൂറോ ബേക് എന്നിവർക്കും ക്ലബ് അംഗങ്ങൾക്കും കായികതാരങ്ങൾക്കും സംഘാടകർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

