സിംസ് ‘രജതാരവം’ ഫെബ്രുവരി 14ന്
text_fieldsസിംസ് പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ
മനാമ: സിംസ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിംസ് കുടുംബങ്ങളുടെ മഹാ ഒത്തുചേരൽ ‘രജതാരവം’ ഫെബ്രുവരി 14ന് അദാരിയിലെ ന്യൂ സീസൺ ഹാളിൽ വെച്ച് നടക്കുന്നു. ചടങ്ങിൽ മുൻകാല ഭാരവാഹികളെ ആദരിക്കും. ഫാ. ജോളി വടക്കൻ മുഖ്യാതിഥിയാകും. സിംസ് അംഗങ്ങളെയും വിവാഹ ജീവിതത്തിൽ 25 വർഷങ്ങൾ പിന്നിടുന്ന ദമ്പതികളെയും ആദരിക്കും.
രജതജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, പ്രഥമ പ്രസിഡന്റ് ജോസഫ് കെ. തോമസ്, ബെന്നി വർഗീസ്, ജേക്കബ് വാഴപ്പിള്ളി, ജിമ്മി ജോസഫ് തുടങ്ങിയവർ സംസാരിക്കും. സിംസ് മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന ‘ഗാനസ്മൃതി’, വിവിധ ആദ്യകാല കത്തോലിക്ക കലാരൂപങ്ങളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറും. ജോബി ജോസഫ്, ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സോബിൻ ജോസ്, പ്രേംജി ജോൺ, സിബു ജോർജ്, ജസ്റ്റിൻ ഡേവിസ് തുടങ്ങിയവർ രജതാരവ പരിപാടികൾക്ക് നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

