ഹ്രസ്വചിത്രം 'വൈര' പ്രകാശനംചെയ്തു
text_fieldsമനാമ: സ്ത്രീ ശാക്തീകരണ സന്ദേശം പറയുന്ന സംഗീത ഹ്രസ്വചിത്രം 'വൈര'പ്രകാശനംചെയ്തു. ആക്രമിച്ചവർക്കെതിരെ പ്രതികരിക്കുന്ന സ്ത്രീയുടെ ശക്തിഭാവത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സാപ്പിയൻ തോട്സിെൻറ ബാനറിൽ ശ്രീജിത്ത് ഗോപിനാഥൻ നിർമിച്ച വൈരയുടെ കഥയും തിരക്കഥയും പ്രജിത്ത് നമ്പ്യാരും സംവിധാനം രമേശ് രമുവുമാണ്. ബഹ്റൈനിലെ യുവകലാകാരികളിൽ ശ്രദ്ധേയയായ മാളവിക സുരേഷ് കുമാർ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
കാമറയും എഡിറ്റിങ്ങും സി.ബി. ഉണ്ണികൃഷ്ണനും സംഗീതം കൈവിൻ ഫ്രാൻസിസുമാണ് നിർവഹിച്ചത്. ആറ് മിനിറ്റ് ദൈർഘ്യമുള്ള ഇൗ ചിത്രം ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞതായി അണിയറ പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

