ബഹ്റൈനിൽനിന്ന് ഒാക്സിജനുമായി കപ്പൽ പുറപ്പെട്ടു
text_fieldsഒാക്സിജൻ കണ്ടെയ്നറുകളുമായി െഎ.എൻ.എസ് തൽവാർ മനാമ തുറമുഖത്തുനിന്ന് പുറപ്പെടുന്നു
മനാമ: കോവിഡ് പ്രതിസന്ധി നേരിടുന്ന ഇന്ത്യക്ക് ബഹ്റൈൻ സംഭാവന ചെയ്ത ഒാക്സിജനുമായി െഎ.എൻ.എസ് തൽവാർ ഇന്ത്യയിലേക്ക് പുറപ്പെട്ടു. മൂന്നു ദിവസത്തിനുള്ളിൽ കപ്പൽ ഇന്ത്യയിലെത്തും. 40 മെട്രിക് ടൺ ലിക്വിഡ് ഒാക്സിജൻ നിറച്ച രണ്ടു കണ്ടെയ്നറുകളാണ് ഇന്ത്യയിൽ എത്തുന്നത്.
ജീവൻരക്ഷാ ഉപകരണങ്ങളും ഇതോടൊപ്പം നൽകിയിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇന്ത്യക്ക് ഒാക്സിജനും ജീവൻരക്ഷാ ഉപകരണങ്ങളും നൽകാൻ ബഹ്റൈൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഒാക്സിജൻ ക്ഷാമം നേരിടുന്നത് കണക്കിലെടുത്തായിരുന്നു തീരുമാനം.
ഒാക്സിജൻ കൊണ്ടുപോകുന്നതിന് െഎ.എൻ.എസ് കൊൽക്കത്ത, െഎ.എൻ.എസ് തൽവാർ എന്നീ കപ്പലുകൾ വെള്ളിയാഴ്ചയാണ് മനാമ തുറമുഖത്തെത്തിയത്. ഒാക്സിജൻ കണ്ടെയ്നറുകൾ കയറ്റി ശനിയാഴ്ച രാവിലെ െഎ.എൻ.എസ് തൽവാർ ഇന്ത്യയിലേക്ക് പുറപ്പെട്ടു.

