ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ മഹത്തരം -റീയാദ് അൽ മർസൂഖ്
text_fieldsഇൻഡോ-ബഹ്റൈൻ വിമൻ യുനൈറ്റ് ഭാരവാഹികൾക്കൊപ്പം റീയാദ് അൽ മർസൂഖ്
മനാമ: ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ മഹത്തരമാണെന്ന് ബഹ്റൈൻ കറ്റാലിയ്സ്റ്റ് ഡിസയബ്ൾറ്റീസ് അസോസിയേഷൻ ചെയർമാൻ റീയാദ് അൽ മർസൂഖ്. ഇൻഡോ-ബഹ്റൈൻ വിമൻ യുനൈറ്റ് നൽകിയ വീൽചെയറുകൾ സ്വീകരിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ഡിസബിൾഡ് അസോസിയേഷൻ പ്രതിനിധികളായ അമീർ അൽ അറാദി, ജമീൽ സബ്ത്, തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇൻഡോ ബഹ്റൈൻ വിമൻ യുനൈറ്റിന്റെ സുമി ഷമീറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിമൻ എക്രോസ് അംഗം ശ്രീമതി സുമിത്ര കൂടാതെ സലീന റാഫി, കജോൽ, അസ്ന, ലിജി, മായ, ഹസീന തുടങ്ങിയവരും പങ്കെടുത്തു.
സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, സയ്യിദ് ഹനീഫ്, ഷമീർ സലിം, സുധീർ സുലൈമാൻ, നവാബ്, ഫസൽ റഹ്മാൻ തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഇനിയും ഇൻഡോ ബഹ്റൈൻ വിമൻസിന്റെ സേവനങ്ങൾ പല മേഖലകളിലും തുടരുമെന്നും സുമി ഷമീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

