Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമധ്യപൂർവ ദേശത്തി​െൻറ...

മധ്യപൂർവ ദേശത്തി​െൻറ സുരക്ഷ ആഗോള സുരക്ഷയുമായി ബന്ധപ്പെട്ടത്​ –വിദേശകാര്യ മന്ത്രി

text_fields
bookmark_border
മധ്യപൂർവ ദേശത്തി​െൻറ സുരക്ഷ ആഗോള സുരക്ഷയുമായി ബന്ധപ്പെട്ടത്​ –വിദേശകാര്യ മന്ത്രി
cancel
camera_alt

മനാമ ഡയലോഗിൽ ബഹ്​റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനി സംസാരിക്കുന്നു

മനാമ: മധ്യപൂർവ ദേശത്തി​െൻറ സുരക്ഷ ആഗോള സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന്​ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനി പറഞ്ഞു. മനാമ ഡയലോഗ്​സിൽ ​പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഇൗ ബോധ്യത്തോടെയാണ്​ ഒരു ദശാബ്​ദം മുമ്പ്​ മേഖലയിലെയും ലോകത്തെയും പ്രമുഖ നേതാക്കളെ പ​െങ്കടുപ്പിച്ച്​ മനാമ ഡയലോഗിന്​ തുടക്കംകുറിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു. ലോകം നേരിടുന്ന വെല്ലുവിളികളും ചില കക്ഷികളുടെ ദുഷ്​പ്രവൃത്തികളും നിലവിലെ പരിഹരിക്കപ്പെടാത്ത പ്രശ്​നങ്ങളും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

മധ്യപൂർവദേശം 'പ്രശ്​ന ബാധിത മേഖല'യെന്നും സംഘർഷത്തി​െൻറ ഉറവിടമെന്നുമുള്ള ധാരണ തിരുത്തിക്കുറിക്കേണ്ടത്​ അനിവാര്യമാണ്​. സംവാദവും പരസ്​പര ബഹുമാനവും സഹകരണവുമുള്ള മേഖലയെ കെട്ടിപ്പടുക്കണം. അബ്രഹാം ഉടമ്പടി ഒപ്പുവെച്ചതി​െൻറ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

മേഖലയിൽ സമാധാനവും സുസ്ഥിരതയും അഭിവൃദ്ധിയുമുണ്ടാക്കുന്നതി​ൽ ബഹ്​റൈ​െൻറ പരിശ്രമങ്ങളെ ലോകത്തെ സുഹൃദ്​, സഖ്യ രാജ്യങ്ങൾ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ -ഫലസ്​തീൻ സംഘർഷത്തിന്​ പരിഹാരമുണ്ടാക്കേണ്ടതി​െൻറ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:global securityMinister of Foreign Affairs
Next Story