സമ്മർ ടോയ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കം
text_fieldsമനാമ: ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് സാഖിറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ തുടക്കമായി. രാജ്യത്തെ ഏറ്റവും വലിയ കളിപ്പാട്ടമേളക്കാണ് ആവേശകരമായ തുടക്കമായത്. ഫെസ്റ്റിവലിൽ കളിപ്പാട്ടങ്ങളുടെ പ്രദർശനങ്ങളോടൊപ്പം അറബിക്, ഇംഗ്ലീഷ് നാടക പ്രകടനങ്ങൾ, ഗെയിമിങ് സോണുകൾ, ക്രിയേറ്റീവ് വർക്ക്ഷോപ്പുകൾ, ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പമുള്ള തത്സമയ മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനുകൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
23 വ്യത്യസ്ത കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി പ്രതിദിനം ഒമ്പത് ഷോകളാണ് ഉണ്ടാവുക. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിക്കുന്ന പരിപാടി ആഗസ്റ്റ് അഞ്ച് വരെ നീണ്ടുനിൽക്കും. ബിയോൺ അൽ ദാന ആംഫി തിയറ്റർ, സ്പെയ്സ്പൂൺ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. https://bahrain-toy-festival.platinumlist.net പ്ലാറ്റിനം ലിസ്റ്റിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാം. പൊതു പ്രവേശന ടിക്കറ്റുകൾക്ക് മൂന്ന് ദീനാറും ഫാസ്റ്റ് എൻട്രി ഓപ്ഷന് ആറ് ദീനാറുമാണ് വില. അഞ്ച് പേർക്കുള്ള 12 ദീനാറിന്റെ ഫാമിലി പാക്കേജും ലഭ്യമാണ്.
ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവലിനെക്കുറിച്ചും രാജ്യത്ത് നടക്കുന്ന മറ്റ് ടൂറിസം പരിപാടികളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ അറിയാൻ www.bahrain.bh എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ @toyfestbh എന്ന സോഷ്യൽ മീഡിയ പേജിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

