സമസ്ത ബഹ്റൈൻ ഇഫ്താർ സംഗമം ശ്രദ്ധേയമാകുന്നു
text_fieldsസമസ്ത ബഹ്റൈൻ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: സമസ്ത ബഹ്റൈൻ മനാമ ഏരിയ വർഷം തോറും നടത്തിവരാറുള്ള ഇഫ്താർ സംഗമം ഈ വർഷവും വിപുലമായ രീതിയിൽ നടന്നുവരുന്നു. ദിനംപ്രതി 600 ഓളം ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ സദസ്സ് മനാമ സൂഖിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാർക്ക് ഏറെ അനുഗ്രഹമാണ്. സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനമായ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസയിൽ നോമ്പുതുറക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച നടന്ന ഇഫ്താർ വിരുന്നിൽ
ബിനു മണ്ണിൽ (ഇന്ത്യൻ സ്കൂൾ ചെയർമാൻ), രാജു കല്ലുംപുറം, സുബൈർ കണ്ണൂർ, അസീൽ അബ്ദുറഹ്മാൻ, നിസാർ, റഫീഖ് അബ്ദുല്ല, അബ്രഹാം ജോൺ, റംശാദ്, സഈദ് കെ.ടി സലീം, പ്രദീപ് പുറവങ്കര, റംശീദ്, എം.എം.എസ് ഇബ്രാഹിം, സലാം മമ്പാട്ടുമൂല, സൈനൽ, റിയാസ്, അൻവർ കണ്ണൂർ, മൻസീർ, അൻവർ നിലമ്പൂർ തുടങ്ങി ബഹ്റൈനിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
റമദാനിൽ എല്ലാ ദിവസവും കൃത്യം അഞ്ചിന് ഖുർആൻ പാരായണത്തോടു കൂടി ആരംഭിക്കുന്ന നോമ്പുതുറ സംഗമത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്റുദ്ദീൻ പൂക്കോയ തങ്ങൾ സന്ദേശത്തിനും പ്രാർഥനക്കും നേതൃത്വം നൽകിവരുന്നു.
സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി, സെക്രട്ടറി എസ്.എം അബ്ദുൽവാഹിദ്, ഹാഫിള് ശറഫുദ്ദീൻ മൗലവി, ഫാസിൽ വാഫി, സമസ്ത ബഹ്റൈൻ മനാമ എരിയ കമ്മിറ്റി ഭാരവാഹികൾ, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വിഖായ പ്രവർത്തകർ തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

