യു.എ.ഇ രാജകുടുംബാംഗത്തിന്റെ നിര്യാണത്തിൽ ഭരണാധികാരികൾ അനുശോചിച്ചു
text_fieldsശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ്
മനാമ: യു.എ.ഇ രാജകുടുംബാംഗം ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൽ സായിദ് ആൽ നഹ്യാന്റെ വേർപാടിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് അനുശോചന സന്ദേശമറിയിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രത്യേകമായി അനുശോചനമറിയിച്ചു.
പരേതന്റെ പരലോകമോക്ഷത്തിനായി പ്രാർഥിക്കുന്നതായും അദ്ദേഹത്തിന്റെ വേർപാടിൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ക്ഷമയും സഹനവും പ്രദാനം ചെയ്യട്ടെയെന്നും സന്ദേശത്തിൽ വ്യക്തമാക്കി.

