Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിയതം ഫീച്ചർ ഫിലിം...

നിയതം ഫീച്ചർ ഫിലിം യൂട്യൂബിൽ റിലീസ് ചെയ്​തു

text_fields
bookmark_border
നിയതം ഫീച്ചർ ഫിലിം യൂട്യൂബിൽ റിലീസ് ചെയ്​തു
cancel
camera_alt

പടവ്​ കുടുംബ വേദി ഭാരവാഹികൾ ഭക്ഷണ കിറ്റ്​ വിതരണം ചെയ്യുന്നു 

മനാമ: ബഹ്​റൈൻ കേരളീയ സമാജം ഫിലിം ക്ലബി​െൻറ ആഭിമുഖ്യത്തിൽ നിർമിച്ച ഫീച്ചർ ഫിലിം 'നിയതം' സമാജം യൂട്യൂബ് ചാനലിൽ റിലീസ്​ ചെയ്​തു. സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണപിള്ള പ്രകാശനം ചെയ്​തു. ചടങ്ങിൽ സമാജം കലാവിഭാഗം സെക്രട്ടറി പ്രദീപ്‌ പത്തേരി, സൂര്യ ഇൻറർനാഷനൽ ചെയർമാൻ സൂര്യ കൃഷ്ണമൂർത്തി, ചലച്ചിത്ര താരങ്ങളായ വിജയരാഘവൻ, ശിവജി ഗുരുവായൂർ എന്നിവർ ആശംസ നേർന്നു. മനോഹരൻ പാവറട്ടി നന്ദി പറഞ്ഞു. നന്ദന ഉണ്ണികൃഷ്​ണൻ ചടങ്ങുകൾ നിയന്ത്രിച്ചു.

കോവിഡ്​ കാലത്തെ പ്രവാസികളുടെ ബുദ്ധിമുട്ടുകളും മാനസിക സംഘർഷങ്ങളും കോർത്തിണക്കിയാണ്​ ഒരു മണിക്കൂർ സിനിമ നിർമിച്ചത്​. രാജേഷ് സോമൻ കഥയും തിരക്കഥയും സംവിധാനവും ജീവൻ പത്മനാഭൻ ഛായാഗ്രഹണവും നിർവഹിച്ചു.ബഹ്​റൈനിൽ കലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മനോഹരൻ പാവറട്ടി, വിനോദ് അലിയത്ത്‌, ബിനോജ് പാവറട്ടി, ഉണ്ണി എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YouTubefeature film
News Summary - The regular feature film has been released on YouTube
Next Story