ജനവിധി അംഗീകരിക്കുന്നു, ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും -ബഹ്റൈൻ പ്രതിഭ
text_fieldsമനാമ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധി അംഗീകരിക്കുന്നെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ പരാജയത്തെ സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ചു ഇടതുപക്ഷം തിരിച്ചുവരുമെന്ന് ബഹ്റൈൻ പ്രതിഭ. എല്ലാ മത വർഗീയ ശക്തികളെയും കൂട്ടുപിടിച്ചാണ് കേരളത്തിൽ യു.ഡി.എഫ് അവരുടെ നില മെച്ചപ്പെടുത്തിയിട്ടുള്ളത്. സമാനതകളില്ലാത്ത ജനക്ഷേമ പ്രവർത്തനങ്ങളും, വികസന പ്രവർത്തനങ്ങളുമാണ് കേരളത്തിലെ ഇടതുമുന്നണി ഗവൺമെന്റ് കേരളത്തിൽ നടപ്പാക്കിയത്.
എന്നാൽ, ഈ മുന്നേറ്റങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ടായി മാറിയില്ല എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഇനിയും കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ജനവിധി വിരൽ ചൂണ്ടുന്നതെന്നും അതിനാവശ്യമായ പ്രവർത്തനങ്ങൾ പാർട്ടിയും, മുന്നണിയും പ്രാദേശികമായി കൂടി പരിശോധിച്ച് വേണ്ട തിരുത്തലുകൾ നടത്തി ഇനിയും പ്രവർത്തിക്കുമെന്നും, വിജയിച്ച പ്രതിഭയുടെ മുൻ അംഗങ്ങളെയടക്കം അഭിവാദ്യം ചെയ്യുന്നതായും പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

