Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​നി​ൽ...

ബ​ഹ്‌​റൈ​നി​ൽ എ​ലി​ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു

text_fields
bookmark_border
ബ​ഹ്‌​റൈ​നി​ൽ എ​ലി​ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു
cancel
Listen to this Article

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പു​തി​യ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ഴ​യ പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ലും എ​ലി​ശ​ല്യം വ​ർ​ധി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ഹ​മ​ദ് ടൗ​ൺ, സ​ൽ​മാ​ൻ ടൗ​ൺ, റാം​ലി, പ​ഴ​യ മു​ഹ​റ​ഖ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​ലി​ക​ളു​ടെ ശ​ല്യം ഏ​റ്റ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. വീ​ടു​ക​ൾ​ക്കു​ള്ളി​ൽ എ​ലി​ക​ൾ അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന​താ​യും വ​സ്തു​വ​ക​ക​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യും പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​ണ്.

വീ​ടു​ക​ളി​ലെ ഫ​ർ​ണി​ച്ച​റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​റ്റ് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ എ​ലി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​താ​യാ​ണ് പ​ല​രും പ​രാ​തി​പ്പെ​ടു​ന്ന​ത്. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള എ​ലി​ക​ൾ പെ​രു​കു​ന്ന​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​കു​ന്നു​മു​ണ്ട്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ങ്ങ​ളും സം​ര​ക്ഷി​ത സ്മാ​ര​ക​ങ്ങ​ളു​മാ​ണ് എ​ലി​ക​ളു​ടെ പ്ര​ധാ​ന പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ന്ന​ത്.

സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണാ​തീ​ത​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് വെ​സ്റ്റേ​ൺ ഹ​മ​ദ് ടൗ​ൺ കൗ​ൺ​സി​ല​ർ അ​ബ്ദു​ല്ല അ​ൽ ഖൊ​ബൈ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കി​ട​യി​ൽ (ഹൗ​സി​ങ്, വ​ർ​ക്സ് മ​ന്ത്രാ​ല​യ​ങ്ങ​ൾ) അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ലെ താ​മ​സം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ ന​ഗ​ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ എ​ലി​ക​ൾ വ​ള​രെ വേ​ഗ​ത്തി​ൽ പെ​രു​കു​ന്ന​താ​യും അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ്ഥി​തി ഇ​നി​യും വ​ഷ​ളാ​കു​മെ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfBahrain
News Summary - The rat in Bahrain is getting worse.
Next Story