‘ദേ പുട്ട്’ റസ്റ്റാറന്റ് ഉദ്ഘാടനം ഇന്ന് വൈകീട്ട് ഉമ്മുൽ ഹസമിൽ
text_fieldsദേ പുട്ട് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ
വാർത്തസമ്മേളനത്തിൽ നിന്ന്
മനാമ: പ്രമുഖ റസ്റ്റാറന്റ് ശൃംഖലയായ ദേ പുട്ടിന്റെ ബഹ്റൈനിലെ ആദ്യ ഷോറൂം ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ഉമ്മുൽ ഹസമിൽ നടക്കും.
വൈകീട്ട് 5.30ന് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ സിനിമനടന്മാരായ ദിലീപ്, നാദിർഷ, മനോജ് കെ. ജയൻ എന്നിവരാണ് വിശിഷ്ടാതിഥികളായെത്തുന്നത്. ചടങ്ങിൽ ബഹ്റൈനിലെ സാമൂഹികപ്രവർത്തകരും പ്രമുഖ വ്യക്തികളും സന്നിഹിതരാകും. ആംസ്റ്റർ റസ്റ്റാറന്റ് ഗ്രൂപ്പാണ് ദേ പുട്ടിനെ ബഹ്റൈനിലെത്തിക്കുന്നത്.
വിശാലമായ സൗകര്യത്തോടെയാണ് റസ്റ്റാറന്റ് ഒരുക്കിയിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ ദിലീപ്, നാദിർഷ, ആംസ്റ്റർ ഗ്രൂപ് അധികൃതർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

