പ്രധാനമന്ത്രി കുവൈത്ത് അമീറുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ബഹ്റൈൻ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹുമായി ടെലിഫോണില്‍ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും നിര്‍ണായകമാണെന്ന് ഇരുവരം വിലയിരുത്തി.
ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിനും കുവൈത്ത് അമീര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പ്രിന്‍സ് സല്മാന് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

