‘ദി പയനിയേഴ്സ്’ കുടുംബസംഗമം: പമ്പാവാസൻ നായരെ ആദരിച്ചു
text_fields‘ദി പയനിയേഴ്സ്’ കുടുംബസംഗമത്തിൽ പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് ലഭിച്ച
പമ്പാവാസൻ നായരെ ആദരിക്കുന്നു
മനാമ: ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ ‘ദി പയനിയേഴ്സ്’ കുടുംബസംഗമം ബുദൈയ പ്ലാസ പൂൾ അങ്കണത്തിൽ നടന്നു. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് ലഭിച്ച ബഹ്റൈനിലെ പ്രമുഖ വ്യവസായിയും കുടുംബസംഗമത്തിലെ മുഖ്യാതിഥിയുമായ പമ്പാവാസൻ നായരെ പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു. 1997 ൽ ബഹ്റൈൻ പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന 28 വർഷമായി ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ സ്കൂൾ, ഇന്ത്യൻ ക്ലബ് തുടങ്ങി വിവിധങ്ങളായ പൊതുസംഘടനകളുടെ പ്രവർത്തനങ്ങൾക്കുപിന്നിലെ ചാലകശക്തിയാണ്.
ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, മുൻ ചെയർമാൻ പ്രിൻസ് നടരാജൻ, പ്രവാസലോകത്തെ മലയാളി സംഘടനകൾക്കുള്ളതിൽ ഏറ്റവും വലിയ ആസ്ഥാന മന്ദിരമായ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി കെട്ടിടനിർമാണ കാലഘട്ടത്തിലെ ഭരണസമിതി പ്രസിഡന്റായിരുന്ന ജി.കെ. നായർ, എൻ.കെ. വീരമണി, പ്രോഗ്രസ്സിവ് പാനൽ മുൻ കൺവീനർ വിപിൻ മേനോൻ, സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെക്രട്ടറി ബിനു ഈപ്പൻ, അജയകൃഷ്ണൻ, സുധിൻ എബ്രഹാം, അജേഷ് നായർ എന്നിവർ സംസാരിച്ചു. കുടുംബസംഗമം കൺവീനർ ജയകുമാർ സുന്ദർരാജൻ അധ്യക്ഷത വഹിച്ചു. ബിനോജ് മാത്യു സ്വാഗതവും ശശിധരൻ നന്ദിയും പറഞ്ഞു. സന്തോഷ് ബാബു ചടങ്ങുകൾ നിയന്ത്രിച്ചു
കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച നിരവധി മത്സരപരിപാടികൾ നീന ഗിരീഷും അനോജ് മാത്യുവും രാജ് കൃഷ്ണനും നയിച്ചു. സുനിൽ മുണ്ടക്കൽ, ഷിബു ജോർജ്, അജിത് മാത്തൂർ, ദേവദാസ്, ഗ്യാനേഷ്, സുമേഷ്, ശിവകുമാർ കൊല്ലറോത്, ഹരിദാസ്, അയ്യപ്പൻ, അനിൽകുമാർ, നാരായണൻ വേൽക്കാട് തുടങ്ങിയവർ സംഘാടനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

