സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷിച്ചു
text_fieldsസെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ ഭക്ത്യാദരവോടെ ആഘോഷിച്ചു. വൈകുന്നേരം 6:30ന് സന്ധ്യ പ്രാർഥനയും തുടർന്ന് വി. മൂന്നിന്മേൽ കുർബാനയും നടത്തി. ഇടവക വികാരി റവ. ഫാ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പ വട്ടാവേലിൽ മുഖ്യകാർമികത്വം വഹിച്ചു. റവ. ഫാ. ജാൻസൺ കുറുമറ്റത്തിൽ, റവ. ഫാ. ടിനോ തോമസ് മഠത്തിൽ മണ്ണിൽ എന്നീ വൈദികർ സഹ കർമികത്വം വഹിച്ചു. ഡീക്കൻ മാത്യൂസ് ചെറിയാൻ ശുശ്രൂഷയിൽ സന്നിഹിതനായിരുന്നു. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വർണാഭമായ പ്രദക്ഷിണം നടന്നു. തുടർന്ന് ആശീർവാദവും, കൊടിയിറക്കും നടത്തി. നേർച്ച വിളമ്പോട് കൂടി ഇടവക പെരുന്നാളിന് സമാപനം കുറിച്ചു. പെരുന്നാളിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾക്ക് വൈസ് പ്രസിഡന്റ് ബെന്നി. പി. മാത്യു, സെക്രട്ടറി മനോഷ് കോര, ട്രഷറർ ജെൻസൺ ജേക്കബ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ ഉൾപ്പെടെ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

