Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ഫ്ര​ഗ​ൻ...

സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അ​നു​മോ​ദി​ച്ചു

text_fields
bookmark_border
സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അ​നു​മോ​ദി​ച്ചു
cancel
camera_alt

മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പു​തി​യ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ അ​നു​മോ​ദി​ക്കാ​ൻ ബ​ഹ്​​റൈ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ​നി​ന്ന്

മ​നാ​മ: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രാ​യി സ്ഥാ​ന​മേ​റ്റ ഡോ. ​യു​യാ​ക്കീം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ, ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ എ​ന്നി​വ​രെ ബ​ഹ്​​റൈ​ൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക അ​നു​മോ​ദി​ച്ചു. ഒാ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​ഡ് വി. ​ടൈ​റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ൻ​റ്​ കു​രു​വി​ള വ​ർ​ക്കി പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്​ മോ​റോ​ൻ മാ​ർ ബ​സേ​ലി​യോ​സ്‌ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ളാ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ജ്​ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. മാ​ത്യു ടി. ​തോ​മ​സ് എം.​എ​ൽ.​എ, ബ​ഹ്​​റൈ​ൻ കെ.​സി.​ഇ.​സി പ്ര​സി​ഡ​ൻ​റ് ഫാ. ​ദി​ലീ​പ് ഡേ​വി​ഡ്​​സ​ൺ, പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി, ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി രാ​ധാ​കൃ​ഷ്​​ണ പി​ള്ള, ഗ​ൾ​ഫ് റീ​ജ​ന​ൽ സ​ഭ കൗ​ൺ​സി​ൽ മെം​ബ​ർ മ​നോ​ജ് മാ​ത്യു, സ​ഭ മ​ണ്ഡ​ലം മെം​ബ​ർ കോ​ശി സാ​മു​വേ​ൽ, ഇ​ട​വ​ക ട്ര​സ്​​റ്റി ബി​ജു കു​ഞ്ഞ​ച്ച​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ​ഡോ.​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ, ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

ഇ​ട​വ​ക സെ​ക്ര​ട്ട​റി സ​ൺ​സി ചെ​റി​യാ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാ​ജീ​വ് പി. ​മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​വി.​പി. ജോ​ൺ സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തി. പാ​രീ​ഷ് കൊ​യ​ർ, സ​ൺ‌​ഡേ സ്​​കൂ​ൾ കൊ​യ​ർ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ജി​ജു വ​ർ​ഗീ​സ് പ്രോ​ഗ്രാം അ​വ​താ​ര​ക​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parish
News Summary - The parish
Next Story