‘താങ്കൾക്കും ഇടമുണ്ട്’ ലഘുലേഖ പ്രകാശനം ചെയ്തു
text_fieldsഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘താങ്കൾക്കും ഇടമുണ്ട്’ കാമ്പയിൻ ലഘുലേഖ പ്രകാശനം ചെയ്യുന്നു
മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘താങ്കൾക്കും ഇടമുണ്ട്’ കാമ്പയിനിന്റെ ഭാഗമായി തയാറാക്കിയ ലഘുലേഖ പ്രകാശനം ചെയ്തു. മുതിർന്ന പ്രവർത്തകൻ ഇ.കെ. സലീമിന് കൈമാറി പ്രസിഡന്റ് എം.എം. സുബൈറാണ് പ്രകാശനം നിർവഹിച്ചത്.
വൈസ് പ്രസിഡന്റ് ജമാൽ നദ്വി, വനിത വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം, ടീൻ ഇന്ത്യ ബോയ്സ് ക്യാപ്റ്റൻ ഷാദി റഹ്മാൻ, ടീൻസ് ഗേൾസ് ക്യാപ്റ്റൻ മറിയം ബഷീർ എന്നിവരും സന്നിഹിതരായിരുന്നു. അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും എക്സിക്യൂട്ടിവ് അംഗം പി.പി. ജാസിർ നന്ദിയും പറഞ്ഞു.

