ഒ.എന്‍.സി.പി ഭാരവാഹികള്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നിവേദനം നല്കി
text_fieldsകേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് ഒ.എന്‍.സി.പി ഭാരവാഹികള്‍
നിവേദനം നല്കുന്നു
മനാമ: ഹ്രസ്വസന്ദര്‍ശനാർഥം ബഹ്റൈനിലെത്തിയ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് ബഹ്റൈന്‍ ഒ.എന്‍.സി.പി ഭാരവാഹികള്‍ നിവേദനം നല്കി. പ്രവാസികളെ ചൂഷണം ചെയ്യുന്ന രീതിയില്‍ സീസണ് സമയത്ത് വിമാന ടിക്കറ്റുകള്‍ക്ക് മൂന്നും നാലും ഇരട്ടി വിലയീടാക്കുന്നതിനെതിരെ ഇടപെടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. അത്യാവശ്യ സര്‍ട്ടിഫിക്കറ്റുകൾക്കും രേഖകൾക്കുമായി നാട്ടിലെത്തുന്ന പ്രവാസിയെ വലക്കുന്ന ഉദ്യോഗസ്ഥ സംവിധാനത്തിനു പകരം ഏകജാലക സംവിധാനം ആരംഭിക്കണമെന്നും ഒ.എന്‍.സി.പി പ്രസിഡന്റ് എഫ്.എം. ഫൈസല്‍, വൈസ് പ്രസിഡന്റ് സാജിര്‍ ഇരിവേരി, ട്രഷറര്‍

